ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൭ ഹമുള്ളവർ അവരെ യൂറോപ്പിൽ അനേകം വിദ്യാലയങ്ങളുള്ളതിനാൽ ഏതിലെയ്ക്കാണയയ്ക്കണ്ടതെന്നല്ലാതെ വേറെ വല്ല രാജ്യങ്ങളിലേയ്ക്കും അയച്ചെങ്കിലോ എന്നു സംശയിക്കുമാറില്ല.ചുരുക്കിപ്പറഞ്ഞാൽ മതിയല്ലോ.ഇപ്പറഞ്ഞ നാട്ടിന്നും പരിഷ്കാരത്തിന്നും തമ്മിൽ കുറെക്കാലമായിക്കണ്ടുവരുന്ന സാഹചര്യം നിമിത്തം "യൂറോപ്പ്" എന്ന പദത്തിന്നും "പരിഷ്കാരം" എന്ന പദാർത്ഥത്തിന്നം തമ്മിൽ ലക്ഷണസംബന്ധാ ൨ന്നുവശമായിരിയ്ക്കുന്നു.ഇത്രയും ഊർജ്ജിതത്തെ പ്രാപിച്ചു നിൽക്കുന്ന യൂറോപ്യൻമാരുയെ പരിഷ്കാരവും അതിനെ അപേക്ഷിച്ച് ഇന്ത്യക്കാരായ നമ്മുടെ ഇടയിൽ കാണുന്ന പ്രാകൃതാവസ്ഥയും കൂടിയാലോചിച്ചുനോക്കുന്ന സമയം ചിലർക്കു യുറോപ്യന്മാരും ഇന്ത്യക്കാരും രണ്ടു ജാതിയിൽ ചേർന്ന ജീവികളല്ലയോ എന്നു സംശയം തോന്നിയേയ്ക്കാം.ചരിത്രപരിചയമില്ലായ്കയാണ്. ചരിത്രമായിപ്പപ്പരിചയമുണ്ടാകുമ്പോൾ യൂറോപ്യന്മാരും നോമും ദൈവസൃഷ്ടിയിൽ ഒരുപോലെതന്നെയായിരുന്നുവെന്നും, അവർക്കിപ്പോൾക്കാണുന്ന പരിഷ്കാരമെല്ലാം സംഗതിവശാലുണ്ടാതാണെന്നും, ഈ പരിഷ്കാരമുണ്ടായതിനു മുമ്പെ അവരും നൊമ്മെപ്പോലെതന്നെ പ്രാകൃതാവസ്ഥയിലായിരുന്നുവെന്നും സ്പഷ്ടമാകുന്നതാണ്.ഈ വക സെഗതികളെപ്പറ്റി വിവരിയ്ക്കുന്നതു വായനക്കാർക്കു നീരസമാകയില്ലെന്നു പൂർണമായി വിശ്വസിക്കുന്നു. യൂറോപ്പു രാജ്യക്കാരുടെ ചരിത്രം തുടങ്ങീട്ട് ഇപ്പോഴയ്ക്കു രണ്ടായിരത്തഞ്ഞൂറ്റിൽപുറം മൂവായിരത്തിലകം സംവത്സരമായിരിയ്ക്കുന്നു. ഇതിൽ ഒടുവിൽപ്പെട്ട നാനൂറുസംവത്സരം ആധുനിക കാലമെന്നും, അതിന്നുമുമ്പ് ഏറെക്കുറെ ആയിരം സംവത്സരം മദ്ധ്യകാലമെന്നും അതിന്നും മുമ്പുള്ള കാലം മുഴുവൻ പുരാതനകാലമെന്നുമാണു ചരിത്രക്കാർ പറഞ്ഞുവരുന്നത്.ഇപ്പോൾ യൂറോപ്യന്മാരുടെ കൂട്ടത്തിൽ പ്രധാനികളെന്നുഗണിയ്ക്കപ്പെടുന്ന ഇംഗ്ലീഷുകാർ ,പരിന്തിരീസ്സുകാർ,ജർമ്മനിക്കാർ മുതലായ വകക്കാർ ആധുനികകാലത്തു പൊങ്ങിവന്നവരാകുന്നു. പുരാതനകാലത്ത് ഇവരുടെ പേരും കൂടിയില്ലായിരുന്നു.അന്നു പഠിപ്പിലും പരിഷ്കാരത്തിലും ശക്തിയിലും പ്രാധാനികളായിരുന്നതു യവനന്മാരം റോമക്കാരുമായിരുന്നു.ഇവരിൽ തന്നെ കാലംകൊണ്ടു മുമ്പുണ്ടായിരുന്നതു യവനന്മാർക്കാണ്.ഇവർക്കു ശാസ്ത്രങ്ങളിലെല്ലാം അക്കാലാവസ്ഥയ്ക്കു നല്ല പാണ്ഡിത്യമുണ്ടായിരുന്നതല്ലാതെ രാജ്യഭരണത്തിലും സമുദായ പരിഷ്കരണത്തിലും റോമകന്മാരെപ്പോലെ മിടുക്കുണ്ടായിരുന്നില്ല.റോമകന്മാർക്കാകട്ടെ ശാസ്ത്രവിഷയങ്ങളിൽ യവനന്മാരുടെ പിന്നാലെ നില്ക്കുവാനേ ആദ്യകാലത്തു കോപ്പുണ്ടായിരുന്നുള്ളതാനും. എങ്കിലും രാജ്യഭരണകാര്യത്തിലേ മിടുക്കുകൊണ്ടു റോമക്കാർക്കു ശക്തിയേറി വശമായതിനാൽ അവർ ക്രമേണ യവനന്മാരെയെല്ലാം ജയിച്ചു കീഴടക്കി.അതിന്നു ശേഷം ഈ രണ്ടു വർഗ്ഗക്കാരും തമ്മിൽ സംസർഗ്ഗത്തിന്നധികം സംഗതി വന്നതു കൊണ്ടു റോമകന്മാർ യവനന്മാരിൽ നിന്നു ശാസ്ത്രങ്ങളെല്ലാം പഠിച്ചു. ഇങ്ങിനെ അധികാരശക്തിയും വിദ്യാബലവും കൂടി റോമകന്മാരുടെ കയ്യിൽ വന്നുചേർന്നു. അതിൽപിന്നെ റോമകന്മാർക്കുണ്ടായ കയറ്റത്തിന്നു ഒന്നുകൂടി ശക്തിവെച്ചു. ഇങ്ങനെ പുരാതന കാലത്തിന്റെ ഏകദേശം ഒടുവായപ്പോഴയ്ക്ക് അവർ വലിയ പരിഷ്കാരത്തിനായി മംഗളോദയം ൨൪൮ ത്തീർന്നുവെന്നു മാത്രമല്ല സർവ്വപ്രകാരത്തിലുമുള്ള പ്രാധാന്യത്തിൽ അവരെപ്പോലെ ഭൂമിയിൽ ആരുമില്ലെന്നുമുള്ള ദിക്കാവുകയുംചെയ്തു. എഹ്കിലും ജന്യമായ സകലത്തേയും ഒരു പോലെ ബാധിയ്ക്കുന്നതായ നാശം ഈ റോമകന്മാരുടെ വലിപ്പത്തേയും ബാധിയ്ക്കാതിരുന്നില്ല. ലോകനാഥന്മാരെന്നഭിമിനിച്ചിരുന്ന ഈ റോമകന്മാർ വളരെക്കാലം കഴിയുന്നതിന്നു മുമ്പ് ഒരു ജാതി മ്ലേച്ഛന്മാരാൽ തീരെ കീഴടക്കപ്പെട്ടു. ഉൽകൃഷ്ടമായ റോമകശാസനം പ്രബലപ്പെട്ടു നിന്നിടത്തെല്ലാം നികൃഷ്ടമായ മ്ലേച്ഛശാസനം പ്രചരിപ്പാൻ രുടങ്ങി. അതിന്നുശേഷം മുമ്പുണ്ടായിരുന്ന പഠിപ്പും പരിഷ്കാരവും യൂറോപ്പുരാജ്യം തന്നെ വിട്ടുപോവുകയും ചെയ്തു. ഇങ്ങിനെ പ്രാചീനറോമകപരിഷ്കാരം അസ്തമിച്ചതിന്റെ ശേഷവും ആധുനികന്മാരുടെ നവീനപരിഷ്കാരം ഉദിച്ചതിന്റെ മുമ്പും ഒരായിരം വർഷത്തോളം യൂറോപ്പാസകലം മരണനിർവ്വിശേഷമായ ഒരന്ധകാരത്തിലാണു കിടന്നുഴന്നിരുന്നത്.ഈസ്ഥിതിയെയാണ് തലവാചകത്തിൽ കാണുന്ന "മരണം"എന്ന പദം കൊണ്ടു ഞാൻ കുറിയ്ക്കുന്നത്.രിഷ്കാരത്തിന്റേയും അധഃപതനത്തിന്റെ ഏകകാരണമായി റോമകപ്രഭാവത്തിന്റേയും അവരുയെ മ്ലേച്ഛന്മാരുയടെ ആക്രമത്തെ ചില ചരിത്രക്കാർ പറയുമാറുണ്ട്-എന്നാൽ അതത്ര ശരിയല്ലെന്നും അനേക കാരണങ്ങളുള്ളതിലൊന്നാണിതെന്നു മാത്രമെ കരുതുവാൻ തരമുള്ളുവെന്നുമാകുന്നു ഹാലം എന്ന ചരിത്രകാരൻ പറയുന്നതു്. മ്ലേച്ഛന്മാർ ആ രാജ്യം ആക്രമിച്ചിട്ടില്ലെങ്കിൽ തന്നെ റോമകന്മാരുടെ വലിപ്പം നശിക്കാതെ കഴികയില്ലായിരുന്നു അയാൾ യുക്തിയുക്തമായി തെളിയീക്കുന്നുണ്ട്.

റോമാനാഗരികത്വത്തിന്റെ പരമോച്ചം അഗസ്തസ്സ് സീസർ എന്നു പ്രസിദ്ധനായ ചക്രവർത്തിയുടെ കാലത്തായിരുന്നു*.ഈ ചക്രവർത്തി ഇന്ത്യയിലെ വിക്രമാദിത്യൻ,ഭോജൻ മുതലായ രാജാക്കന്മാരെപ്പോലെ എല്ലാ വിദ്യകളെയും വർദ്ധിപ്പിപ്പാൻ എല്ലാസമയത്തും ശ്രദ്ധവെച്ചിരുന്ന ഒരുമാന്യപുരുഷനായിരുന്നു. ഈ മാന്യന്റെ കാലത്തുസാമ്രാജ്യം വളരെ ഉന്നതിയെ പ്രാപിച്ചുവെന്നു മാത്രമല്ല, ജനങ്ങളുയെ ഇടയിൽ വദ്യയെത്രത്തോളം വർദ്ധിക്കാമെന്നു വെച്ചാലത്രത്തോളം വർദ്ധിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടു മുഴുവൻ റോം ആ നിലയിൽ തന്നെ നിന്നു.രണ്ടാമത്തെ നൂറ്റാണ്ടായപ്പോഴേക്ക ആഗ്രമിയായ അധഃപതനത്തിന്റെ ചിഹ്നങ്ങൾ ഓരോന്നായി കണ്ടുതുടങ്ങി. രാജാക്കന്മാർക്കു ശക്തികുറഞ്ഞു. ജനങ്ങൾക്കു വിദ്യകളിലുള്ള താല്പര്യം ക്രമേണ കുറഞ്ഞു തുഠങ്ങി. നല്ല ഗ്രന്ഥകർത്താക്കന്മാരില്ലാതായെന്നതിരിക്കട്ടെ. മുമ്പുള്ള വിശേഷഗ്രന്ഥങ്ങൾ വായിക്കുമ്പോൾ തന്നെ ഇല്ലാതായിപ്പോയി. ധനികന്മാരുടെ ആയുസ്സെല്ലാം സുഖവൃത്തികളിൽ ചിലവായിത്തുടങ്ങി. അദ്ധ്വാനശീലം ജനങ്ങളെ വിട്ടുപോയിക്കളഞ്ഞു. സ്വദേശസ്നേഹം തീരെ നശിച്ചു. പൌരുഷവും യുദ്ധസാമർത്ഥ്യവും പോയി അതിന്റെ സ്ഥാനത്തു സ്ത്രീത്വം വന്നു ജനങ്ങളെയെല്ലാം ബാധിച്ചു. ശത്രു ബാധയുണ്ടാകുമ്പോൾ സ്വദേശികൾക്കു പകരം പ്രാകൃതന്മാരായ വിദേശികളെ രാജ്യസൈന്യത്തിൽ ചേർക്കേണ്ടി വന്നു.സൈന്യത്തിൽ ചേർത്ത നീചന്മാർക്കു സ്വതവെ തന്നെ റോമകന്മാരായിട്ടുള്ളവരെപ്പോലെസ്ഥാനമാനാദികളെല്ലാം കൊടുക്കേണ്ടിയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/237&oldid=165642" എന്ന താളിൽനിന്ന് ശേഖരിച്ചത്