ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2@2 മംഗളോദയം

സിദ്ധനായ ഒരു മഹാരാജാവുണ്ടായിരുന്നു.അദ്ദേഹം ഒരിക്കൽ ഒരു വലിയ സൈന്യം ശേഖരിച്ചു തന്റെ രാജ്യം ആക്രമിച്ചിരുന്നഒരു കൂട്ടം ശത്രുക്കളെ എതൃപ്പാൻ പോകയായിരുന്നു.അതിനിടയിൽ ഒരു സൂര്യഗ്രഹണമുണ്ടായി.അതു കണ്ടപ്പോൾ ഈ ഭൂമി നശിയ്കയായി എന്നു കണ്ടപ്പോൾ സൈന്യവും ഉറച്ചു.യത്നമെല്ലാം നിഷ്ഫലമെന്നു നിശ്ചയിച്ചു.സൈന്യമെല്ലാം ആ ക്ഷണത്തിൽ അവിടെ വെച്ചുതന്നെ പിരിച്ചയയ്കുകയും ചെയ്തു. മനുഷ്യർ ഗൂഢമായി വല്ല പാപകർമ്മം ചെയ്കയും അതു സാധാരണ ഉപായങ്ങളെക്കൊണ്ടു തെളിയിപ്പാൻ സാധിക്കാതെവരികയും ചെയ്താൽ ദൈവസ്ഥലത്തു കൊണ്ടുപോയി പരീക്ഷകളെക്കൊണ്ടു തെളിയിക്കാമെന്നും വേറെ ഒരു മൂഢവിശ്വാസമായിരുന്നു .നമ്മുടെ ഇടയിൽ ഈ വക കാര്യങ്ങളിൽ ശുചീന്ദ്രത്തുപോയി കൈ മുക്കുക ,തൃപ്രയറ്റുകരെപ്പുഴ നീന്തിക്കുക തുലാസ്സിൽ വെച്ചു തൂക്കുക എന്നു മുതലായ പരീക്ഷകൾ ഉണ്ടായിരുന്നതു പോലെ അവർക്കും പലതുമുണ്ടായിരുന്നു കുറ്റക്കാരനെന്ന് സംശയിക്കപ്പെട്ടവനെക്കൊണ്ടു ചുട്ടു പഴുത്തു കിടക്കുന്ന ഇരുമ്പിൻകട്ട കയ്യിൽ പിടിപ്പിക്കുക, അവനെ അതിശീതമായ വെള്ളത്തിൽ പിടിച്ചിടുക,അവനെക്കൊണ്ടു ദൈവത്തിന്റ മുമ്പാകെ വെച്ച് മിടുക്കനായ ഒരു യോദ്ധാവുമായി ദ്വന്ദ്വയുദ്ധാചെയ്യിക്കുക മുതലായവയായിരുന്നു അവരുടെ പരീക്ഷകൾ .ഈ വക പരീക്ഷകളിൽ സർവജ്ഞനായ ഈശ്വരൻ സ്വയമേവ സത്യം തെളിയിയ്ക്കുന്നുവെന്നായിരന്നു സകലർക്കും വിശ്വാസമെങ്കിലും ആ ഈശ്വരന്റെ പരിചാരകൻമാരായ പാതിരിമാരുടെ സഹായമുണ്ടെങ്കിൽ ഒരു വലിയ ദുഷ്ടനു ശിഷ്ടനാകുവാനും പ്രകൃത്യാ ശിഷ്ടനായിട്ടുള്ള മറ്റൊരുവനും പെട്ടെന്നു ശിഷ്ടത്വമെല്ലാം ഇല്ലെന്നു വരുവാനും വളരെ ചുരുക്കം ചിലർക്കും ബോധമുണ്ടായിരുന്നെന്നില്ല.ഈ ഒടുവിൽ പറഞ്ഞ കൂട്ടക്കാർ ഈ വക പരീക്ഷകൾ വേണ്ടെന്നു വെയ്ക്കുവാൻ വേണ്ടി വളരെ യത്നം ചെയ്തു.എന്നാൽ ഇവരുടെ ഉപദേശങ്ങൾ കുടം കമിൾത്തിവെച്ച വെള്ളം പകർന്നാലത്തെപ്പോലെ ജങ്ങളുടെ അകത്ത് ഒട്ടും കടക്കുകയുണ്ടായില്ല.അതുപോലെ തന്നെ 'ഭോഷ്കാകുന്ന മഹീപതിക്കു സുതരായുണ്ടായി പണ്ടഞ്ചുപേർ 'എന്നു തൊട്ടുള്ള ശ്ലോകത്തിൽ പറയുന്ന രസവാദി,മന്ത്രവാദി,ജ്യോതിഷികൻ എന്നു മുതലായവയുടെ ധാഷ്ട്യം കൊണ്ടു പറയുന്ന വിഡ്ഡിത്തത്തിൽ ജനങ്ങളെ രക്ഷിക്കുവാൻ വേണ്ടി യത്നം ചെയ്തിരുന്ന മനസ്വികളുടെ ഉത്സാഹങ്ങളും കാലശക്തികൊണ്ടു തീരെ നിഷ്ഫലമായിപ്പയതേ ഉള്ളു ചുരുക്കിപ്പറഞ്ഞാൽ ആധുനികയൂറോപ്യൻമാർ പലപ്പോഴും ന്യായമായും ചിലപ്പോൾ തീരെ അന്യായമായും ഇന്ത്യക്കാരായ നമ്മുടെ മേൽ ആരോപിക്കുന്ന എല്ലാ മൂഢവിശ്വാസങ്ങളും വിഡ്ഡിത്തങ്ങളും നമ്മേക്കാൾ ഒട്ടും കുറയാതെ മദ്ധ്യകാലത്തെ യൂറോപ്യന്മാർക്കും ഉണ്ടായിരുന്നുവെന്നേ പറയേണ്ടു.അന്നത്തെ വിദ്യാഭ്യാസത്തിന്റെ വില ആലോചിച്ച് നോക്കിയാൽ ഈ സ്ഥിതിയെപ്പറ്റി വളരെ അത്ഭുതപ്പെടാനാകില്ലെന്ന് ബോദ്ധ്യപ്പെടാതാകുന്നു അക്കാലത്തു സകല വിദ്യകളും വിദ്യാഭ്യാസവും വൈതികന്മാരുടെ അധീനത്തിലായിരുന്നുവെന്നു മുമ്പൊരിക്കൽ പറഞ്ഞുവല്ലോ.അവരുടെ വിദ്യാഭ്യാസ രീതിയും ഇന്ത്യ ഇംഗ്ലീഷുകാരുടെ അധീനമായതിന്റെ മുമ്പ് ഇവിടെ ഉണ്ടായിരുന്ന വിദ്യാഭ്യാസരീതിയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/242&oldid=165647" എന്ന താളിൽനിന്ന് ശേഖരിച്ചത്