ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തായിപ്പോയി യൂറോപ്പ് ആകപ്പാടെ അക്കാത്തു കയ്യുക്കുള്ളവൻ കയ്രേക്കാരൻ എന്ന നിലയിലായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ . തന്നിൽ താണതു തനിക്കിര എന്നുള്ള ഈ മത്സ്യന്യായം മേൽ പറഞ്ഞപ്രകാരം പരക്കെ നടപ്പായപ്പോൾ സാധുക്കക്കു കഴിഞ്ഞുകൂടാൻ വയ്യാതായിത്തീർന്നു സാധുക്കൾക്കു ഇരിയ്ക്കപ്പൊറുതിയില്ലാതായാൽ പിന്നത്തെ ഫലം കൃഷിക്കച്ചവടം മുതലായതിനു നാശമാകുന്നു .ഇവയെല്ലാം അന്നുതന്നെ താണസ്ഥിതിയിലായിരുന്നു കൃഷി പരിഷ്കരിക്കുക എന്നു പറഞ്ഞാൽ കാടുനീക്കംചെയ്തു പുതിയതായി കൃഷിസ്ഥലങ്ങളുണ്ടാക്കുക ഉള്ള കൃഷിസ്ഥലങ്ങളിൽ വളം മുതലായതു നിഷ്കർഷിച്ചു ചേർത്ത് അനുഭവം വർദ്ധിപ്പിക്കുക എന്നിവയാണല്ലോ ഇതിൽ ആദ്യംപറഞ്ഞതിനു അന്നു ഒട്ടുമ തരമുണ്ടായിരുന്നില്ല ഉള്ളകാടുകളെല്ലാം രാജക്കന്മാർക്കും നാടുവാഴികൾക്കും വേട്ടയാടുന്നതിനുവേണ്ടി വളത്തുകാടുകളാക്കിനിർത്തുകയായിരുന്നു പതിവ്. ആ കാടുകൾ അല്പമെങ്കിലും നശിപ്പിക്കുകയോ അതിലുള്ള മൃഗങ്ങളെ വല്ലതിനേയും കൊല്ലുകയോ ചെയ്താൽ സാധുക്കളായ കൃഷിക്കാർക്ക് ശിരച്ഛേദമായി.ഇങ്ങിനെയുള്ള കാടുസംബന്ധമായ നിയമങ്ങളെക്കൊണ്ടു കാടു നീക്കം ചെയ്യുവാൻ നിവൃത്തിയില്ലാതായി എന്നു മാത്രമല്ല കാട്ടുമൃഗങ്ങളുടെ ഉപദ്രവം കൊണ്ടുള്ള കൃഷിക്കു വലിയ നാശം വരികയും ചെയ്തു. ഉള്ള കൃഷി നന്നാക്കുക എന്നാലതിനു ദ്രവ്യം ധാരാളം വേണം അതന്നു വളരെ കുറവായിരുന്നു.കൃഷി ഉടമസ്ഥന്മാർക്കു അടിമകളെക്കണ്ടു പണിയെടുപ്പിക്കുകയാണു പതിവു ഇവരെക്കൊണ്ട് മണ്ഡിച്ച പ്രവർത്തിയെടുുപ്പിക്കുക എന്നല്ലാതെ ശന്താഷം വഴിക്കു പ്രവൃത്തി നടത്തിയ്ക്കുക എന്ന സമ്പ്രതായം അത്ര നടപ്പുണ്ടായിരുന്നില്ല . അതിന്റെ ഫലമായി കൃഷിയുടെ നിഷ്കർഷ വളരെത്താണുപോക്കയും നിലങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ കൊല്ലംതോറും കുറഞ്ഞുവരികയുമാണുണ്ടായത് .കച്ചവടത്തിന്റെ നില ഇതിലും പരങ്ങലായിരുന്നു. ഒന്നാമത് ഓരോ നാട്ടിലുള്ള ജനങ്ങൾക്കു വേണ്ടുന്ന പദാർത്ഥങ്ങൾ അവിടവിടെ തന്നെ ഉണ്ടാക്കുക എന്നല്ലാതെ അന്യരാജ്യങ്ങളിൽ നിന്നും വരുത്തുക എന്ന സമ്പ്രതായം അന്നത്ര ധാരാളമില്ലായിരുന്നു അന്നത്തെ ജനങ്ങളുടെ ആവശ്യങ്ങൾ വളരെ ചുരുങ്ങിയവയായിരുനനതിനാൽ അതൊന്നു സുകരവുമായിരുന്നു രണ്ടാമത് ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തിലേക്കു സാമാനംകൊണ്ടുപോകണമെങ്കിൽ അതിനു വളരെ അസൗകര്യവും വില്പനകളുമുണ്ടായിരുന്നു .മറുരാജ്യത്തുപോയി ചരക്കു തുകപ്പടിയായി വാങ്ങിക്കൊണ്ടുവരുവാൻ തക്ക പണമുള്ളവർ തന്നെ അന്നു ദുല്ലമോണ് ഉള്ളവർക്കു വേണ്ടുന്ന സൗകര്യങ്ങളില്ല. അക്കാലത്തു ഇന്നത്തെപ്പോലെ ധാരാളം പെരുവഴികളുണ്ടായിരുന്നില്ല ഉള്ളവയിൽക്കുടി യാത്രചെയ്യുമ്പോൾ കച്ചവടക്കാരുടെ ഉപദ്രവം സഹിപ്പാൻ വയ്യ . സാമാനങ്ങൾ വളരെ പയ്പ്പോകുമെന്നു തീർച്ച .പ്രാണൻ കിട്ടുന്ന കാര്യം സംശയം .എങ്കിലും നന്നെ ബുദ്ധുട്ടുണ്ടായാൽ ഇതെല്ലാം ഒഴിഞ്ഞുപോരാം ഒഴിയുവാൻ തരമില്ലാത്ത വേറെ ചില ഉപദ്രവങ്ങളുണ്ട്.ഒരു പട്ടണത്തിൽ നിന്നും മറ്റൊരു പട്ടണത്തിലെത്തണമെങ്കിൽ ആ സംഖ്യം നാടുവാഴികളുടെ നാടുകളിൽക്കൂടി പോകേണ്ടിവരും. അതാതതൃത്തി കടക്കണമെങ്കിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/245&oldid=165650" എന്ന താളിൽനിന്ന് ശേഖരിച്ചത്