ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധർമ്മവ്യാധൻ


   നാൽ  അവരവക്കു  സ്വതഃസിദ്ധമായ   കമ്മത്തെ

ശരിയായി അനുഷ്ഠിക്കുന്നതാണു ശ്രേയോമാഗ്ഗം എന്നുളള തത്ത്വവും വ്യാധചതേത്തിൽ നിന്നു വെളിവാകുന്നുണ്ട. ധമ്മവ്യാധനു മാതാപിതാതാക്കന്മാർ ഈശ്വരന്മാർ തന്നെയായിയിരുന്നു. അവരുടെ ശുശ്രൂഷണം ഒന്നുമാത്രം കൊണ്ട് അദ്ദേഹത്തിന് എല്ലാ പുണ്യകമ്മങ്ങളുടേയും പാലങ്ങൾ സിദ്ധിച്ചു. അതു കൊണ്ടു മാതാപിതാക്കന്മാരുടെ ശുശ്രൂഷ എല്ലാ യോഗ്യതകൾക്കും കാരണമാണെന്നു കൂടി വ്യാധചരിതത്തിൽനിന്നു പഠിക്താവുന്നതാണ്. വ്യാധ െൻറ നിവാസം,കമ്മയോഗത്തിൽ ഒന്നാം ക്്സ്സു സട്ടിഫിക്കററു സ ാദിച്ച ജനകനാൽ പാലിക്കപ്പെട്ട മിഥിലാപുരിയിരുന്നു.വനത്തിൽ തപസ്സുചെയ്തുകൊണ്ടിരുന്ന കൌശൗശികനെന്നു പേരായ ബ്രഃഹ്മണൻറെ മേൽ ഒരു വലാകാപക്ഷി പുരീഷോൽ്സഗ്ഗം ചെയ്തപ്പോൾ അദ്ദേഹം കോപിച്ചു കണ്ണുകളെ മിഴിച്ച മാത്രത്തിൽ പക്ഷി ഭസ്മാവശേഷമായി പതിച്ചതിനെക്കണ്ടു, താൻ സിദ്ധനായിക്കഴിഞ്ഞു എന്നുളള അഹംഭാവത്തോടെ അദ്ദേഹം സമീപത്തിലുളള ഗ്രാമത്തിൽ ഭിക്ഷാടനത്തിനായി ചെല്ലുകയും പതിവ്രതയായ ഒരു ഗൃരഹിണി ഭത്തൃഗൃഹത്തിൽ ഭിക്ഷ കിട്ടുവാൻ താമസം നേരിട്ടപ്പോൾ അദ്ദേഹം കോപിക്കയും ചെയ്തു. അപ്പോൾ ഗൃഹിണി പാഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു; 'ഞാൻ വലാകയല്ല.അങ്ങയുടെ കോപം കൊണ്ടു ഞാൻ ഭയപ്പെടുകയില്ല. ഞാൻ ബ്രാഹ്മണരുടെ മാഹാത്മ്യത്തെ നല്ലവണ്ണം അറിയുന്നുണ്ട്.എന്നാൽ ഭത്തൃശൂഷണമാണു സ്ത്രീകളുടെ സ്വധമ്മം. ഞാൻ അതിനെ ശരിയായി അനുഷ്ഠിച്ചു വരന്നു.'ദൈവതങ്ങളിലൊക്കേയും ഭത്താവെൻപരദൈവത"മെന്നാണ് എൻെറ ഭാവന. പതിശൂശ്രൂഷകൊണ്ട് എനിക്കു നിമ്മലമായ ജ്ഞാനം സിദ്ധിച്ചിരുന്നു. അതു കൊണ്ടല്ലെ അങ്ങുന്നു കാട്ടിൽ വെച്ചു വലാകയെച്ചുട്ട കഥ ഞാൻ അറിഞ്ഞത്.' അവൾ ഇങ്ങിനെ കൂടിപ്പറയുകയുണ്ടായി: 'അങ്ങുന്ന് സിദ്ധനായി പോയി എന്നുളള അഹങ്കാരത്താൽ ദൂഷിതനായിരിക്കുന്നു.അങ്ങയ്ക്കു ശമം വന്നിട്ടുമില്ല.അങ്ങുന്ന് ശരിയായ ബ്രാഹ്മണധമ്മത്തെ അറിഞ്ഞിട്ടില്ലെന്നാണു ഞാൻ വിചാരിയ്ക്കുന്നത്.

       'ക്രോധമോഹങ്ങൾവിട്ടോനാം
      ബ്രാഹ്മണർദേവസമ്മാൻ
    ഇങ്ങുസത്യങ്ങൾചെയ്യുന്നോർ
  ഗുരു  പ്രീതിവരുത്തുവേൻ.
 ഹിംസിക്കലുംഹിംസിയോത്തോൻ
  ബ്രാഹ്മണർ ദേവസമ്മതൻ
 ജിതേന്ദ്രിയൻധമ്മപരൻ
സ്വാധ്യായ നിരതൻശുചി.
കാമക്രോധങ്ങൾവെന്നുളളോൻ

ബ്രാഹ്മണൻദേവസമ്മതൻ.'

എന്നാണു ബ്രാഹ്മന്നലക്ഷണം. ആകട്ടെ,മിഥിലാപുരിയിൽ ധമ്മവ്യാധനെന്നു പേരായ ഒരു മഹാത്മാവുണ്ട്. അദ്ദേഹത്തിൻെറ അടുക്കെ ചെന്നാൽ അദ്ദേഹം അങ്ങയ്ക്കു ധമ്മോപദേശം ചെയ്യും.'ബ്രഹ്മന്നൻ ഇതെല്ലാം കേട്ടു വിസ്മയാക്രാന്തനായി പതിവ്രതാവാക്യത്തെ സ്വീകരിച്ചു വ്യാധിനെ കാണ്മാൻ വേണ്ടി മിഥിലാപുരത്തേക്കു പോയി. മിഥിലയിലെത്തിയപ്പോൾ ധമ്മവ്യാധൻ മാഠസഠ വില്ക്കുന്നതിൽ ജാഗരൂകനായിരിക്കയായിരുന്നു. ബ്രഹ്മന്നനെക്കണ്ട

ഉടനെ വ്യാധൻ വന്ദിക്കയും, 'പതിവ്രതാ വാക്യത്തെ കൈ ക്കൊണ്ട് എന്നെക്കാണ്മാൻ വന്ന അങ്ങയ്ക്കു സ്വാഗതം'എന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/273&oldid=165658" എന്ന താളിൽനിന്ന് ശേഖരിച്ചത്