ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨ൻറ് മംഗളോദയം


ങ്ങൾ വീണ്ടുാ ഉരുക്കുന്ന കിടാരത്തിലേക്കു തന്നെ അയയ്ക്കയും ചെയ്യുന്നു. ഇപൃകാരം വൃത്താകാരമാക്കിത്തീർത്ത വെള്ളിക്കഷണങ്ങൾക്ക് അക്കലത്തുനിന്നു നോക്കിയാൽ രൂപയുടെ ആകൃതി തോന്നുമെങ്കിലും വാസ്തവത്തിൽ രൂപയായി ആരും വിലവെക്കാറില്ലാത്തതുകൊണ്ടായിരിക്കാം കമ്മിട്ടജോലിക്കാർ ഇതിനെ,`ബ്ളാങ്ക്സ്` (ബ്ളാങ്കി എന്നും നമ്മളും പറയാറുണ്ടല്ലോ) എന്നു പറഞ്ഞു വരുന്നത്. ഈ `ബ്ളാങ്കി`കളെല്ലാം മറ്റെരു യന്തൃത്തിലിട്ട് എടുക്കുന്നതോട് കൂടി ഇതുകളുടെ അകംകഴിഞ്ഞ് വക്കുകൾ അല്പംതടിച്ച് ആകമാനം സമ്ബൃദീയം ഒന്നു മാറിക്കാണുന്നു. യന്തൃത്തിൻറെ ഒരു മുഖത്തുകൂടി കോരിക്കോരി ഇടുന്ന `ബ്ളാങ്ക`കൾ ഒക്കെയും മറെറാരു മുഖത്തിൽ നിന്ന് ആകൃതിമാറ്റത്തോടെ പൃവഹിക്കുന്നതു കാണേണ്ടതായ മറെറാരു കാഴ്ചയാണ്. ചെപ്പിടിവിദ്യക്കാർ ആകാശത്തിൽ നിന്നും മാറും അനവധി രൂപ വീഴ്ത്തുന്ന വിദ്യ വായനക്കാർ കണ്ടിട്ടുണ്ടായിരിക്കാം. എന്നാൽ ഇവരുടെ `കയ്യടക്കം`നമ്മുടെ യന്തൃത്തിനോട് ഒരിക്കലും കിടപിടിക്കയില്ലെന്നും തീർച്ചതന്നെ. യന്തൃത്തിൽ നിന്നു നിരന്തരമായി പൃവഹിക്കുന്ന ലോഹകണ്ടങ്ങൾ അരികിൽ വച്ചിരിക്കുന്ന ഒരു മരപ്പെട്ടിയിലേക്കാണു വീഴുന്നത്. ആ പെട്ടിയുടെ അരികെ തന്നെ കറുത്തിരുണ്ട നിറത്തിൽ കീറീപ്പൊളിഞ്ഞ വസ്തൃം ധരിച്ച് ,`നമുക്കു സമനേവൻ` എന്ന നാട്യത്തിൽ നിശ്ചലനായി ഒരു കുടവയറനായ ചെറുക്കൻ സാധാരണയായി നില്ക്കുന്നുണ്ടായിരിക്കും. നിറയുന്ന പെട്ടി യഥാസ്ഥാനത്തു വെച്ചുകൊടുക്കുക മാതൃമാണ് ഈ ചെറുക്കൻറെ ജോലി. ഏണ് പിടിപ്പിച്ച ഈ `ബ്ളാങ്കി`കൾ തൂക്കം നോക്കുകയാണ് പാന്നത്തെ ജോലി. അതിസൂക്ഷ്മമായ വ്യത്യാസങ്ങൾ (ഒരു ഗൃെയിൻ തൂക്കത്തിൻറെ 200-ൽ ഒരംശം പോലും) പൃത്യക്ഷത്തിൽ അറിയിക്കുന്ന ഒരു തുലാസുകൊണ്ടാണ് തൂക്കുന്നത്. 108 ഗൃെയിൻ ആണ് ഒരുറുപ്പികയുടെ തൂക്കം. തൂക്കം നോക്കുവാനായി തുലാസ്സിൽ കയറ്റുന്ന `ബ്ളാങ്കി`കൾ എല്ലാം തൂക്കി `കൃത്യം` `ജാസ്തി``കമ്മി` ഇങ്ങനെ മൂന്നു തരത്തിലായി ഭാഗിച്ച് ഓരോരോ സ്ഥാനത്തു സ്വരൂപിക്കകൂടി ഈ തൂക്കുന്ന യന്തൃം കഴച്ചു വക്കും. അതല്ലാതെ വെറുംതൂക്കം നോക്കുക മാതൃമല്ല. `കമ്മി` എനത്തിൽ പെട്ട `ബ്ളാങ്കി`കൾ തൂക്കുന്ന സ്ഥലത്തേക്കു തന്നെ പിന്നെയും അയക്കും.`ജാസ്തി` എനക്കാരെ രാകി ശരിപ്പെടുത്തി`കൃത്യ`ക്കാരൊന്നിച്ചു മാർദ്ദവം വരുത്തുന്ന ആലയിലേക്കയക്കും. ഈ ആലയിൽ ഇറങ്ങി നിവിർന്നാൽ `ബ്ളാങ്കികൾ` കൃഷ്ണവർണ്ണങ്ങളായി തീരും. പിന്നീട് ഗന്ധകദൃാവകത്തിലിട്ടു മുക്കി നിറം വരുത്തുന്നു. നിറം വരുത്തിയവയെ എല്ലാം ചകൃവർത്തിയുടെ ഛായ,കൊല്ലം മുതലായവ മുദൃകൾ അടിക്കുന്നതിനായി മറെറാരു യന്തൃത്തിലേക്കു പൃവേശിപ്പിക്കുന്നു. ആ യന്തൃത്തിൽ പൃവേശിച്ച ഉടനെ ഒരടികൊണ്ട് ഇരുഭാഗത്തെ മുദൃകളും ഏന്നിന്മേൽ വാകകളും ഒന്നിച്ചു വീണ് ബ്ളാങ്കികൾ രൂപയുടെ ആകൃതിയിലായി പരിണമിക്കുന്നു.ഇപൃകാരം 71/5 ലക്ഷം ഉറുപ്പിക വീതം സാധാരണയായി ദിവസത്തിൽ നിരന്തരം ബോ

മ്ബെ കമ്മിട്ടത്തിൽ ഉണ്ടായികൊണ്ടിരിക്കുന്നു;കമ്മിട്ടത്തിൽ ഉപജീവനക്കാർ 700 പേർ ഉണ്ട്. ഉറുപ്പികയുടെ സൃഷ്ടി ഇങ്ങിനെ ഒരുമാതിരി കഴിഞ്ഞു.എന്നാൽ അതിനെ പുറത്തു സഞ്ചരിക്കാൻ വിടുന്നതിന്നു മുബ് ഒരു കാരൃം കൂടി ചെയ്യാനുണ്ട്.സൃഷ്ടി കഴി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/280&oldid=165665" എന്ന താളിൽനിന്ന് ശേഖരിച്ചത്