ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സരോജബാല ൨൯൫

ശിവാജി തന്റെ വാളൂരി ചന്ദ്രരായരുടെ ശിരച്ഛേദം ചെയ്യാനോങ്ങി. തൽക്ഷണാ രഘുനാഥൻ മുമ്പോട്ടു വന്നു പറഞ്ഞു: 'അതു ശരിയാണ്. ഇന്നലെ രാത്രി ഞാനല്പം വൈകിപ്പോയി. ചന്ദ്രരായരെ ഉപദ്രവിക്കരുത്.' 'രഘുനാഥ!' ഇടിവെട്ടുംവണ്ണം ശിവാജി ഉച്ചരിച്ചു. 'നിന്നാൽ ഈ കോട്ട ഇന്നധീനമാക്കപ്പെട്ടു. നീ ഒരു രാജദ്രോഹിയുമാണോ?' രഘു പ്രതിവചിച്ചു: 'പ്രഭോ! ഈ നീചമായ കുറ്റത്തേക്കുറിച്ച് യാതൊന്നും എനിക്കറിയവയ്യ.' ഉജ്ജ്വലിക്കുന്ന ക്രോധത്തോടുകൂടി ശിവാജി തന്റെ ഖഡ്ഗംകൊണ്ടു രഘുവിനെ മാങ്ങി വെട്ടാൻ തുടങ്ങി. രഘുവാകട്ടെ , ഒരു കല്ലുപോലെ അനക്കമില്ലാതേയും സമാധാനത്തോടു കൂടിയും നിന്നതേയുള്ളു. വേഗത്തിൽ ശിവാജിയുടെ കയ്ക്കു കേറിപ്പിടിച്ചുകൊണ്ടു ജയസിംഹൻ പറഞ്ഞു:'ശിവാജി! ഞാനെന്റെ ജീവിതം മുഴുവൻ യുദ്ധത്തിൽ കഴിച്ചിട്ടുണ്ട്. രഘുവിന്റെ മുഖഭാവം കൊണ്ട് അയാളൊരു നിരപരാധിയാണെന്നും ഞാനറിയുന്നു. ധീരനായ ഒരു യോദ്ധാവിനെ കൊല്ലുന്നതിനു വേണ്ടി നിങ്ങൾ പശ്ചാത്തപിക്കാനിടയാകും. അങ്ങയിൽ നിന്ന് ഇയാളുടെ ജീവനെ ഞാൻ യാചിക്കുന്നു.' ശിവാജിക്കു നിരസിക്കാൻ കഴികയില്ല. വാളു വെച്ചു വല്ല ദിക്കിലും പൊയ്ക്കൊള്ളുന്നതിനദ്ദേഹം രഘുവിനെയാജ്ഞാപിച്ചു. ഈ വർത്തമാനം കാട്ടുതീപോലെ നാടെങ്ങും പരന്നു. സരോജയും ഇതു കേട്ടു. എന്നാൽ രഘുനാഥൻ ഈ വിധത്തിലൊരു കൃത്യം ചെയ്യുമെന്ന് അവൾ തീരെ വിശ്വസിച്ചില്ല. അവളുടെ മനോജ്ഞമായ ആശാലത അടിച്ചൊടിക്കപ്പെട്ടുങ്കിലും രഘുവിന്റെ രക്ഷയ്ക്കായി അവൾ പ്രാർത്ഥിച്ചുവന്നിരുന്നു. ഈ സംഭവത്തിനുശേഷം വളരെ നാൾ കഴിഞ്ഞൊരു ദിവസം, ഓരോ മനോരാജ്യങ്ങളിൽ മുഴുകിയ സരോജബാല ഒരു പുതകിടിയിന്മേൽ ഇരിക്കുമ്പോൾ ജട പിടിച്ച മീശയും കേശവും വളർത്തിയ ഒരു സാധു അവളുടെ സമീപത്തേക്കു വന്നു ചേർന്നു. അവൾ അവിചാരിതമായി അയാളാൽ ആകർഷിക്കപ്പെടുകയും 'നിങ്ങൾക്ക് എന്നിൽനിന്നെന്തെങ്കിലും അറിയണമൊ?' എന്ന് ആ സാധു അവളോടു ചോദിക്കയുണ്ടായി. 'എനിക്കു നിന്നെ അറിയാമെന്നു തോന്നുന്നു.' അയാൾ പറഞ്ഞു. 'ലോകരൊരു രാജദ്രോഹിയെന്നു വിളിക്കുന്ന ഒരു ഭടനെക്കുറിച്ചു തനിക്കു ചിലതു ചോദിക്കാനുണ്ട്, ഇല്ലേ?' കോപത്തെ കാണിക്കുന്ന സ്വരത്തിൽ സരോജ പറഞ്ഞു:- 'നിങ്ങളൊരു സൂത്രക്കാരനും മായാവിയുമായിരിക്കാം. രഘു ഒരു സ്വാമിദ്രോഹിയായിരിക്കുന്ന കാര്യം അസാദ്ധ്യമാണു.' ആ 'ഭടനും നിനക്കും തമ്മിൽ അതിരറ്റ അനുരാഗബന്ധമുണ്ടെന്നും തോന്നുന്നു.' സാധു പറഞ്ഞു. 'അയാളെ ഇനിയെപ്പോഴെങ്കിലും ഞാൻ കണ്ടാൽ നിനക്കുവേണ്ടി എന്തെങ്കിലും പറയാനുണ്ടോ?' 'അപ്പോൾ നിങ്ങളദ്ദേഹത്തെ ഒരിക്കൽ കണ്ടിരിക്കുന്നു.' സരോജ പ്രതിവചിച്ചു. 'താൻ ഇനി എന്തു ചെയവാൻ പോകുന്നുവെന്നു അയാൾ നിങ്ങളോടു പറകയുണ്ടായോ?' സാധു:- 'ഉവ്വ് അയാളെ ഞാൻ കണ്ടിട്ടുണ്ട്. തന്റെ നിരപരാധിത്വത്തെ തെളിയിപ്പാനൊ ജീവത്യാഗം ചെയാനൊ അയാൾ നിശ്ചയിച്ചിരിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/285&oldid=165670" എന്ന താളിൽനിന്ന് ശേഖരിച്ചത്