ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം


പുസ്തകം ധനുമാസം ലക്കം‌‌‌‌‌

                                                                                            മംഗളം
    
                                                              വൃദ്ധന്മാരിൽവിവൃദ്ധമായ് വിവിധമാം വിജ്ഞാനമോരോവഴി-                                                                        
     
                                                              യ്ക്കിദ്ധപ്രാഭവമാത്മദായനിലയിൽക്കയ്ക്കൊണ്ടങ്ങിനെ
                                                             സിദ്ധപ്രക്കമമെപ്പൊഴുംയുവജനംനാട്ടിൽഗ്ഗുണംകൂട്ടുവാൻ                                 
                                                             ബുദ്ധശ്രദ്ധമിണങ്ങുമാറുഭഗവാൻദൈവംതുണയ്ക്കേണമെ.


                                                                  യുവജനം

              ലോകത്തിലുള്ള മറ്റെല്ലാ ജീവികളേക്കാൾ ശ്രേഷ്ഠത മനുഷ്യനുണ്ടെന്നു, നിർവ്വിവാദമാണല്ലൊ.  വിശേഷബുദ്ധി മുതലായ അന്യഗുണങ്ങളെ ദൈവം സൃഷ്ടിയിൽതന്നെ മനുഷ്യന്നു കൊടുത്തിട്ടുള്ളത്,സ്വോദരപൂരണത്തേക്കാൾ മഹത്തായ കാര്യം ഇവരാൽ   കർത്തവ്യമായിട്ടുണ്ടെന്നുള്ളതിലേക്ക്, ഒരു നല്ല തെളിവാകുന്നു. ഈ ഉൽകൃഷ്ടജീവിതത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളുടേയും പൂർത്തിവരുന്ന കാലമാണ് യുവദശം.
              മനുഷ്യർക്ക് ഇതര ജീവികളേക്കാൾ ശ്രേഷ്ഠതയുണ്ടെന്നും ആ ശ്രേഷ്ഠതയ്ക്കുകാരണം ബുദ്ധിവൈചിത്രമാണെന്നും വരുന്നതുകൊണ്ടുതന്നെ, മനുഷ്യരുടെ ബുദ്ധിശക്തിയെ അപേക്ഷിച്ചതാണ് ലോകത്തിന്റെ അഭിവൃദ്ധിയും, സുഭിക്ഷവുമിരിക്കുന്നതെന്നും, മനുഷ്യസൃഷ്ടിയിൽ ജഗൽകർത്താവിനുള്ള മുഖ്യോദ്ദേശ്യങ്ങൾ, സ്പഷ്ടമാകുന്നുണ്ട്.
             ഏതുകാര്യവും, പ്രത്യേകിച്ചു മഹൽകാര്യങ്ങളും സാധിക്കുന്നതിന്നു, ബുദ്ധിശക്തി പ്രധാനമാവശ്യമാണെന്നു തീർച്ചതന്നെ. ആ  ശക്തി ഏറെക്കുറെ കായികശക്തിയെ അനുസരിച്ചാണിരിക്കുക. ഇങ്ങനെ  ഒന്നോടൊന്ന്  സംബന്ധിച്ചിരിക്കുന്ന കായിക മാനസിക ശക്തികളെ  ആശ്രയിച്ചുള്ള  ഉൽസാഹശക്തിമാത്രമേ ഉൽകർഷഹേതുവായി തീരുന്നുള്ളു. മേൽകാണിച്ച ശക്തിത്രയത്തിന്റെ സഹായമില്ലാതെയുള്ള ഉൽകർഷേച്ഛ മിക്കസമയവും  മനോരാജ്യത്തിൽ തന്നെ പര്യവസാനിക്കാനെ നിവൃത്തിയുള്ളു.

ഈ വിഷയത്തിൽ ഓരോ മനുഷ്യന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/32&oldid=165675" എന്ന താളിൽനിന്ന് ശേഖരിച്ചത്