ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെള്ള ൩൪൫ ററി ഉദ്ദൺഡശാസ്തികൾ പ്രശംസിക്കുന്നു. ഈ മീമാംസാസിദ്ധാന്തം ബുദ്ധമതക്കാരോടു പൊരുതുന്നതിന്നു നമ്പൂതിരിമാർക്കു നല്ലൊരായുധമായിത്തീർന്നു. ഈ വിഷയത്തിൽ വെള്ളഗ്രഹക്കാരായ ഭട്ടതിരിപ്പാടന്മാർ പാടുപെട്ടു. പഠിച്ചു പാണ്ഡിത്യം കാണിച്ചുവെന്നുള്ളതിന്ന് അവരുടെ കുലമുദ്രയായ ഭട്ടതിരിപ്പടുസ്ഥാനം തന്നെ ലക്ഷ്യമാകുന്നു. പാണ്ഡിത്യവിഷയത്തിൽ പന്നിയുർകഴകത്തിലുള്ള നമ്പൂതിരിമാർ മുമ്പിട്ടുനിന്നിരുന്നു. അതിലും വിശേഷിച്ച പ്രാഭാകരം എന്ന പുതിയ മീമാംസാപ്രസ്ഥാനത്തിന്റെ പ്രവർകന്മാരായ ചൊവ്വാത്തുകാർ മെച്ചം നേടിയിരിക്കുന്നു. പ്രഭുതം പന്നിയൂർ ഗ്രാമക്കാർക്കും പാണ്ഡിതം ചൊവ്വാം ഗ്രാമക്കാർക്കും ഏറുമെന്നു പറയത്തക്ക നിലയിലായി വന്നു.ഇവർ തമ്മിൽ വീണ്ടും മഝരവും ക്രമേണ വദ്ധിക്കാതിരുന്നില്ല. ഭാസ്കരരവിവർമ്മകുലശേഖരപ്പെരുമാളുടെ മുപ്പത്താറു സംവഝരകാലത്തെ രാജ്യഭരണത്തിലായിരുന്നു പെരുമാൾഭരണത്തിൻറ ഉച്ചനില. അതോടുകൂടിത്തന്നെ ചെരുമാക്കന്മാരെ അവരോധിക്കുന്ന സമ്പ്രദായം അസ്തമിച്ചു. 'ഭ്രവിഭാഗം' എന്ന കലിവഷകാലത്താണ് ഇതവസാനിച്ചത്. ന ർർർ കലിവർഷമായ ഈ സംവഝരത്തിൽ തന്നെയാണു മേഴത്തോളഗ്നിഫോത്രിയുടെ ജനനവും. അതാതു നാടുവാണിരുന്ന എടപ്രഭുക്കൾ പൂർണ്ണാധികാരത്തോടുകൂടി ഭ്രമി വിഭജിച്ചുകൊടുത്തതായ ഈകാലനിലവിൽ;തമ്പുരാക്കൾ മാരോടുകൂടിയ തളയാതിരിമാക്കുണ്ടായിരുന്ന പെരുമാളവരോധാധികാരവും നിന്നുപോയിഎന്നു പറയേണ്ടതില്ലല്ലൊ. എന്നാൽ കക്കാട്ടുകാർക്കുണ്ടായിരുന്ന പഴയ വാൾനമ്പിസ്ഥാനത്തെ അനുസരിച്ച് ,തിരുനാവായിൽ മാമാക്ണം നിർവ്വഹിപ്പാനുള്ള മുമ്പും കയ്യും മാത്രം നശിച്ചില്ല. മാക്ണമഹോഝവം നടന്നിരുന്ന കാലം മുഴുവനും നിലനിന്നിരുന്നു. ശുകപുരം ഗ്രാമക്കാരനായ മേഴത്തോളഗ്നിഹോത്രി മലയാളികളുടെ ഇടയിലും യാഗം ചെയ്യുന്ന സമ്പ്രദായം നടപ്പാക്കിയതോടുകൂടി മീമാംസാശാസ്ത്രത്തിന്നു വീ​ണ്ടും പ്രകാശവും പ്രചാരവും സിദ്ധിച്ചു. മലയാളത്തിൽ പ്രധാനപ്പെട്ട ഗ്രാമങ്ങളിലുള്ള യോഗ്യരായ നമ്പൂതിരിമാരിൽ പലരും യാഗം ചെയ്തുവന്നു. എന്നു മാത്രമല്ല ഇതിന്ന് ഒരു കാലത്തും ഉടവുതട്ടരുതെന്നുള്ള വിചാരത്താൽ ഉത്തമ ഗ്രാമങ്ങളിലെല്ലാം വെച്ചേറെ കർമ്മികൾക്കു സഭാമഠങ്ങളും അവയ്ക്കു വളരെ സൊത്തുും ഉറപ്പിച്ചു. ഈ മഠങ്ങളും സൊത്തും ഇന്നും നശിച്ചു പോകാതെ നിലക്കുന്നതുമുണ്ട്. ഈ വക വൃവസ്ഥകളിൽ പന്നിയൂർ ഗ്രാമക്കാർക്കു മുമ്പും കയ്യും ഉണ്ടായിരുന്നു എന്നും പ്രസിദ്ധമാണ്. വെള്ള ഗ്രഹക്കാർ ഇവയൊക്കെ ഏറ്റവും അനുകൂലിച്ചിരുന്നു എന്നല്ലാതെ സൃയം അഗ്നിഹോത്രികളായിരുന്നുവൊ എന്നു സംശയമാണ്. സാധാരണയായി ആഢൃന്മാരായ നമ്പൂതിരിപ്പാടന്മാർ യാഗം ചെയ്യിക്കുമെന്നല്ലാതെ ചെയ്യുക പതിവില്ല. കേവലം ഭട്ടവൃത്തിയെ മാത്രം പ്രമാണിച്ചു വരികയേയുളളു. ഇക്കൂട്ടത്തിൽ വെള്ളഗ്രഹക്കാരും നിന്നതായി വിചാരിപ്പാനാണു ന്യായം.


കർമ്മികളുടെ ഇടയിൽ പന്നിയൂർ ഗ്രാമക്കാർക്കുണ്ടായിരുന്ന മുമ്പും കയ്യും അധികം കാലം നിലനിൽപാൻ സംഗതിയായില്ല. അപ്പോഴേക്കും ആ ഗ്രാമത്തിന്ന് ഒരു വലിയ ആപത്തുവന്നു പിടിപെട്ടു. പന്നിയൂർക്കാർ ചിലർ പാണ്ഡിത്യത്തിൽ മുമ്പിട്ടു നിൽക്കുന്ന ചൊവ്വരത്തുകാരോടു മഝരം നിമിത്തം പരദേശത്തു പോയി പഠിച്ചതും,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/337&oldid=165682" എന്ന താളിൽനിന്ന് ശേഖരിച്ചത്