ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൃഷ്ടിമാസങ്ങൾ നാലും സുഖമായ്ക്കഴിക്കാവൂ ;

                 യൌവനത്തിങ്കൽ  പ്രവർത്തിച്ചർത്ഥമാർജ്ജിക്കിലെ
                 ചൊവ്വോടെവാർദ്ധക്യത്തിൽ സുഖമായിവസിക്കാവൂ;
                 ജീവപര്യന്തം പ്രവൃത്തിക്കിലെപുനരചി
                 ദേവലോകാദികളിൽസുഖമായിവസിക്കാവൂ.'

എന്നുള്ള വാക്യത്തിലടങ്ങിയ തത്വത്തെ ലേശവും ആലോചിക്കാതെ താല്കാലിക സുഖത്തിന്നും അദ്ധ്വാനച്ചുരുക്കത്തിന്നും വേണ്ടി അലസന്മാരായി കഴിച്ചുകൂട്ടുന്ന ഇവർക്കാണ് വാര്ദ്ധക്യദശയിൽ ചെറുപ്പം വേഗത്തിൽ കഴിഞ്ഞു പോയതിനെ ഓർത്ത് വ്യസനിക്കുവാനിടവരുന്നത്. പ്രത്യുത - യൌവനത്തിൽ കൃത്യനിഷ്ഠയോടും ശ്രദ്ധയോടുംകൂടി, നേരിടുന്നഎല്ലാ തടസ്സങ്ങളോടും മല്ലിട്ടു ജയിച്ച്, സ്വകൃത്യങ്ങളെ ഉത്തമരീതിയിൽ നിർവ്വഹിക്കുന്നവർക്കും, വാർദ്ധക്യത്തിൽ തൃപ്തിയേയും ആനന്ദത്തേയും അനുഭവിച്ചുകൊണ്ടും, തങ്ങളുടെ ആയുഷ്കാലത്തെകഴിയുന്നതും ലോകോപകാരമാക്കിത്തീർത്തിട്ടുണ്ടെന്നു സമാധാനപ്പെട്ടും, പ്രകൃതി വിലാസങ്ങളെ കണ്ടു സുഖിയ്ക്കുന്നതിനല്ലാതെ, ഒരിക്കലും പശ്ചാത്താപത്തിന്നിടയാവുന്നതല്ല. വാർദ്ധക്യത്തിനനുസരിച്ചുള്ള ക്ഷീണമോ ഉൽസാഹക്കുറവോ അവരെ ക്രമത്തിലധികം ബാധിച്ച് , ജൂവിതം ഒരു ഭാരമാണെന്നുള്ള വിചാരത്തിന്നു വഴിയാക്കുന്നില്ല.

        രണ്ടാമത് - മേല്പറഞ്ഞ ദോഷത്തിന്നു സഹായമായും വാസ്തവത്തിൽ അതിനേക്കാൾ ദോഷകരമായുമിരിക്കുന്ന ദുരഭിമാനം - അല്ലെങ്കിൽ തന്റെ ജ്ഞാനം, സ്ഥിതി ഇവയെ ഉള്ളതിലധികമായി വിചാരിച്ച് ഉന്മദിക്കുന്ന സ്വഭാവം ആകുന്നു. ഇത് അഹംഭാവത്തിന്റെ ഒരു വകഭേദം മാത്രമാണ്. ഇതു ചെയ്യുന്ന അനർത്ഥത്തിന്നു കണക്കില്ല. മറ്റുള്ള ദോഷങ്ങൾ എത്ര തന്നെ ഉണ്ടായാലും കുറേ ക്ലേശിച്ചാൽ ഒരുവനെ നന്നാക്കിത്തീർക്കാൻ സാധിയ്കക്കും. അഹംഭാവികൾ നേരെയാവാനാണ് പ്രയാസം. അവരവരുടെ അറിവും വിചാരവും തന്നെയാണ് ശരി എന്നുള്ള ബോധം ഇവരെ ഒരിക്കലും വിടുന്നില്ല. അതും നിമിത്തം,
                അജ്ഞഃസുഖമാരാദ്ധ്യഃ,
               സുഖതരമാരാദ്ധ്യതേവിശേഷജ്ഞഃ
               ജ്ഞാനലവദുർവ്വിദഗ്ദ്ധം
               ബ്രഹ്മപിരാനരജ്ഞയതി.

എന്നുള്ള നീതിവാക്യത്തെ ആലോചിക്കാതെ, ഇത്തരക്കാരോടുപദേശിയ്ക്കാൻ പുറപ്പെടുന്നവരുടെ യത്നം പലപ്പോഴും കുടം കമഴ്ത്തി വെച്ചു വെള്ളം ഒഴിയ്ക്കുന്നതുപോലെ നിഷ്ഫലമായിത്തീരുന്നതിൽ അത്ര ആശ്ചര്യപ്പെടുവാനില്ലെങ്കിലും ധാരാളം വ്യസനിക്കുവാനവകാശമുണ്ട്.

      ‍ഢീക്ക് - അല്ലെങ്കിൽ അവസ്ഥയിൽ കവിഞ്ഞുള്ള ആഡംബരപ്രസക്തി - ഇതിനെ ഈ ദുരഭിമാനത്തിന്ന് ഒരു നല്ല വളമായും, അതിന്റെ ഒരു ബാഹ്യചിഹ്നമായും  വിചാരിയ്ക്കാം. ചെറുപ്പക്കാരുടെ മേലുള്ള ദൂഷ്യപ്രസ്താവത്തിന്ന് ഇതു സാമാന്യത്തിലധികം പുഷ്ടി വരുത്തുന്നണ്ട്.

യുവജനങ്ങളെ പലപ്പോഴും ആക്ഷേപപാത്രങ്ങളാക്കിത്തീർക്കുന്ന സ്വഭാവങ്ങളിൽ ഒട്ടും നിസ്സാരമല്ലാത്തതാകുന്നു പരിഷ്കാരഭ്രമം - ഇത് ഒരു ഭ്രമം തന്നെയെന്നാണ് പറയേണ്ടത്. കാലത്തിന്നും സ്ഥിതിയ്ക്കും അനുസരിച്ച് ആകൃതിക്കും ചില ഭേതഗതി വരുത്തേണ്ടത് അത്യാവശ്യം തന്നെ. അത് അവരവരുടെ സൌകര്യത്തെ അപേക്ഷിച്ച് ഓരോരുത്തർക്കും പല വിധത്തിലായിരിക്കാവുന്നതുമാകുന്നു. അതിൽ ആരേയും കലശലായി കുറ്റപ്പെടുത്തുവാനുണ്ടെന്നും തോന്നുന്നില്ല. എന്നാൽ - ആ ആകൃതിഭേദം കൊണ്ടുമാത്രം പരിഷ്കൃതമ്മാന്യന്മാരായി നടക്കുന്ന പല ചെറുപ്പക്കാരേയും കാണ്മാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/34&oldid=165685" എന്ന താളിൽനിന്ന് ശേഖരിച്ചത്