ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

വളരെ പ്രയത്നം ചെയ്താൽ ചിലപ്പോൾ താൽപർയ്യം കണ്ടുപിടിപ്പാൻ സാധിച്ചുവെന്നു വന്നേക്കാം. പക്ഷെ, അതു കണ്ടെത്തുവാനുള്ള ശ്രമം സഫലമാകുമ്പോഴക്ക് അറിഞ്ഞിട്ടുള്ള ആവശ്യം മറുകര. കടക്കുന്നേ ഉള്ളൂ. മേൽപറഞ ശ്രമത്തെ എട്ടോ പത്തോ

അക്ഷരങ്ങളുള്ള അക്ഷരപൂട്ടു. തുറന്നു പെട്ടിയിൽനിന്നു പണം മോഷ്ടിക്കാനുള്ള ശ്രമത്തോട് ഏകദേശം ഉപമിക്കാവുന്നതാണ്. പൂട്ടു തുറക്കുമ്പോഴക്കു. നേരം പുലർന്നുവെന്നു വരുവാനായിരിക്കും അധികം എളുപ്പം. ഒരു സങ്കേതാതത്ത ധരിചുവെച്ചു ഫലം സമ്പാദിക്കുന്നതിന്നുമുമ്പായി ആ സങ്കേതത്തിൽ ചില

ഭേദഗതികൾ വരുത്തികളയുന്നതിനാൽ അതിനെ രണ്ടാമതൊരു പ്രാവശ്യാ പരീക്ഷിപ്പാൻ സാധിക്കുന്നതമല്ല നല്ല രാജ്യതന്ത്രനിപുണന്മാർ ഒരു സങ്കേതത്തെത്തന്നെ അധികകാലത്തെക്കു മാറാതെ വെച്ചുകൊണ്ടിരിക്കയില്ല ഏതു സങ്കേഭാഷയെയും വായിച്ചു മനസ്സിലാക്കുവാൻ തനിക്കു ശക്തിയുണ്ടെ ന്നഭിമാനിക്കുന്ന ഒരു കെങ്കേമനുണ്ട്. ഇയാളുടെ പേർ മാൻസിനി എന്നാണ്

                                   ഒരു കാലത്തു ബ്രട്ടീഷുഗവൺമെൻണ്ടുകാർ ഉപയോഗിച്ചിരുന്ന സങ്കേതഭാഷ ,എഴുതി അറിയരക്കുന്നവർക്കും അറിയുന്നവർക്കും ഉണ്ടാകുന്ന പ്രയത്നത്നത്തന്റെ അവസ്ഥക്കനുസരിച്ച് കഠിനമായിരുന്നില്ല. ഏ.ക്കു പകരം ബി,ബിക്കു പകരം സിഇങ്ങിനെവാക്കുകളെരചിക്കുകായായിരിന്നു ആ ഭാഷയിടെ രീതി ഈ രീതി എഴുതിയുണ്ടാക്കിത്തീർക്കുന്നവർക്കും വായിക്കുന്നവർക്കും ബുദ്ധിമട്ട് ഉണ്ടക്കിതീ തീർക്കുന്നല്ലാതെ ഇതിനു വലുകതായ ദുഗ്രാഹതയുണ്ടെന്നു പറവാൻ  പാടുളളതല്ല വാക്കുകൾക്കു പകരം ചില അക്കങ്ങളെ ഉപയോഗപ്പെടുത്തുന്ന ഒരു സങ്കേതിക ഭാഷ നടപ്പിലുണ്ടായി രുന്നു. ഈ ഭാഷ വായിച്ചു മനസ്സിലാക്കണമെങ്കിൽ ഒരു സങ്കേതപുസ്തകത്തിന്റെ സഹായം

ഒഴിച്ചു കൂടാത്തതാകുന്നു.ആ പുസ്തകം നോക്കി ഏത് അക്കം കൊണ്ട് ഏതു വാക്ക് ഗ്രഹിക്കണമെന്നു മനസ്സിലാക്കുകയല്ലാതെ അവയെ മഴുവൻ ഓർമ്മയിൽ വെച്ചു കായ്യം ധരിപ്പാനുള്ള ശക്തി സാധാരണ മനുഷ്യർക്ക് ഉണ്ടാവാത്തതാണ. സങ്കേതത്തിലുള്ള സൂത്രപ്രയോഗങ്ങളെ ധാരണയിൽ വെച്ചു വായിച്ചറിയാവാൻ കഴിയുന്ന സങ്കേതഭാഷയാണ് ഉത്തമമായി ഗണിക്കപ്പെടുന്നത്.

               യുദ്ധക്കപ്പലുകൾ തമ്മിൽ കാർയ്യങ്ങൾ അറിയിപ്പാനായി സങ്കേതപുസ്തകങ്ങളെയാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്.  അവർക്ക് അന്യോന്യം അറിയിക്കേണ്ട സംഗതികൾ വളരെ കുറച്ചുമാത്രമെ ഉണ്ടാകയുള്ളൂ. അതുകൊണ്ടു പുസ്തകം വെക്കുന്നതാണ് അവർക്കു സുകരമായിരിക്കുക. ഈ പുസ്തകങ്ങളെ ഭദ്രമായി സൂക്ഷിക്കേണ്ട ചുമതല കപ്പലിലെ തലയാളിക്കാണ്. സൈന്യത്തിലുള്ള വല്ല ഉദ്യോഗസ്ഥന്മാർക്കും കമ്പിയടിക്കേണ്ടിവരുമ്പോൾ  അവർ, അടിക്കേണ്ട  സംഗതിയെ സാധാരണ വാചകങ്ങളിൽ എഴുതി സങ്കേതപുസ്തകസൂക്ഷിപ്പുകാരന്റെ കയ്യിൽ കൊടുക്കാം. എഴുതി കൊടുത്തിട്ടുള്ള വാക്കുകൾക്ക് അനുരൂപങ്ങളായ സങ്കേതശബ്ദങ്ങളെ അയാൾ പുസ്തകത്തിൽ നിന്നു തിരഞ്ഞു കുറിച്ചെടുത്തുട്ട് കൊടികാട്ടുന്ന ആളുടെ വക്കൽ ഏല്പിച്ചുകൊടുക്കും. ആയാൾ  ആയാൾ ആ വാക്കുകളെ കൊടിക്കാട്ടി മറ്റുള്ള വരെ അറിയിക്കയും ചെയ്യും. 

ഈസങ്കേതപുസ്തകം സൂക്ഷിക്കുന്ന കാർയ്യത്തിൽ വളരെ ജാഗ്രത ചെയ്യാറുണ്ട് . പുസ്തകം ശത്രുപക്ഷക്കാരുടെ കയ്യിലകപ്പെടാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/348&oldid=165694" എന്ന താളിൽനിന്ന് ശേഖരിച്ചത്