ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിശ്വനാഥനായകൻ ൩൫൯

 സൈന്യത്തിന്റെ ചിലവിലെക്കു വിജയനഗര ചക്രവർത്തികളുടെ കീഴിലുള്ള പണക്കാരായ പ്രഭുക്കന്മാരോടും ജന്മികളോടും ഒരു പ്രത്യേകനികുതി പിരിക്കാൻ ഗവർമ്മേണ്ടു നാഗപ്പനെ അധികാരപ്പെടുത്തിയിരുന്നു. പരമോൽകർഷേച്ശുവും മഹാശൂരനുമായ നാഗപ്പനായഡു വിജയനഗരസാമ്രാജ്യത്തെ അതിന്റെ ശത്രുക്കളിൽ നിന്നു പലപ്പോഴും  രക്ഷിച്ചുപോന്നു. വളരെ സ്വത്തുള്ള തന്റെ കുഡുംബത്തെയും അതിന്റെ യശസ്സിനെയും നിലനിർത്തുന്നതിന്നു നാഗപ്പന സന്താനം ഉണ്ടായിട്ടില്ല. അയാൾ വളരെ നേർച്ചകളും വ്രതാനുഷ്ഠാനാദികളും പ്രാർത്ഥനകളും കഴിച്ചിട്ടും സന്തതിയുണ്ടാവാതെ ഒടുക്കം നാകപ്പൻകാശിയിൽപോയി വിശ്വനാഥസ്വാമിയെ വളരെ ഭക്തിയോടുകൂടി സേവിച്ചു. സ്വാമിയുടെ കൃപാകടാക്ഷംകൊണ്ടു നാഗപ്പന് ഒരു പുത്രൻ ഉണ്ടായി. ആകുട്ടിക്ക് അയാൾ വിശ്വനാഥസ്വാമിയുടെ പേരുതന്നെ ഇട്ടു. ക്ര സ്ത ബ്ദം 1510-ാമാണ്ടിന്നടുത്താണ് വിശ്വനാഥന്റെ ജനനം. വിശ്വനാഥൻ തന്റെ അച്ഛന്റെ കീഴിൽ തന്നെ ആയുധഭ്യാസം മുതലായതു ശീലിച്ചു. വിജയ നഗരത്തെ പലപ്പൊഴും ആക്രമിച്ചിരുന്നു മുസല്മാന്മാരോടു യുദ്ധം ചെയ്ത് അവരെ തോല്പിച്ച ചെറുപ്പത്തിൽ തന്നെ വിശ്വനാഥൻ പ്രസിദ്ധനായിതീർന്നു. കാലക്രമം കൊണ്ടു വിശ്വനാഥൻ തന്റെ അച്ഛന്റെ കീർത്തിക്കു തുല്യമായ കീർത്തി സമ്പാദിക്കുകയും ചക്രവർത്തിയുടെ ഒരു സൈന്യവിഭാഗത്തിന്റെ നേതാവായിതീരുകയും ചെയ്തു. 
                   ക്രി സ്ത ബ്ദം 1550-ാമാണ്ടിന്ന് അടുത്ത കാലത്തു ദക്ഷിണഇന്ത്യയിൽ ഉണ്ടായ ഒരു കാർയ്യം നിമിത്തം വിശ്വനാഥന്റെ യോഗ്യ തപൂർവ്വാധികമായിതീരുകയും കാലാന്തരത്തിൽ അദ്ദേഹത്തിന് രാജാവ് എന്ന സ്ഥാനം ലഭിച്ചില്ലെങ്കിലും രാജയോഗമായ പദവിസിദ്ധിക്കുകയും ചെയ്തു. ആ കാലത്ത് ചോളരാജ്യം വാണിരുന്ന വീരശേഖരൻ ദുർബ്ബലനും ചപലഹൃദയനുമായ ചന്ദ്രശേഖര പാണ്ഡ്യരാജാവിന്റെ രാജ്യത്തെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ രാജധാനിയേയും രാജ്യത്തിന്റെ അധികഭാഗത്തെയും പിടിച്ചടക്കുകയും ചെയ്തു. പാണ്ഡ്യരാജാവും ചോളരാജാവിന്റെ അക്രമമായ പ്രവൃത്തിയെപ്പറ്റി തങ്ങൾ രണ്ടുപേരുടേയും  അധിപതിയായ സദാശിവരായന്റെ അടുക്കൽ ചെന്ന് ആവലാതി പറഞ്ഞു. ചോളരാജാവനു തക്കതായ ശിക്ഷകൊടുത്ത പാണ്ട്യരാജാവിന്റെ രാജ്യം തിരിയെ കൊടുപ്പിക്കാനായി സദാശിവരായൻ ഉടനെ തന്റെ സേനാപദിയായ നാഗപ്പനായടുവിനെ അയച്ചു. നാഗപ്പൻ തഞ്ചാവൂർ പട്ടണത്തെ ആക്രമിക്കുകയും ചോളരാജ്യത്തിൽ പലേടങ്ങളിലും നാശം വരുത്തി ചോളരാജാവിനെ വലിയ കഷ്ടസ്തിതിയിലാക്കുകയും ചെയ്തതിനാൽ അദ്ദേഹം നാഗപ്പന് കീഴടങ്ങി. നാഗപ്പൻ ഏർപ്പെട്ട കാര്യം മിക്കതും സഫലമായി. ചന്ദ്രസേഖരപാണ്ട്യനു രാജ്യം മടക്കികൊടുക്കേണ്ട ക്രത്യം മാത്രം ബാക്കിയുണ്ടായിരുന്നു. യാതൊരു രക്ഷയും ഇല്ലാത്ത സുപ്രസിദ്ധമായ  മധുരപട്ടണത്തെ കണ്ട മാത്രയിൽതന്നെ അതിനെ തന്റെ സ്വന്തരാജ്യം ആക്കാനുള്ള മോഹം നാഗപ്പന്റെ മനസ്സിൽ ജനിച്ചു. വിജയനഗരം വളരെ ദൂരത്തായിരുന്നതിനാലും  തന്റെ കീഴിലുള്ള അനവധി സൈന്യങ്ങൾ  നാഗപ്പന്റെ നേരെ വളരെ ഭയഭക്തിയുള്ളവരായിരുന്നതിനാലും വിജയനഗരം പ്രഭുക്കൾ തമ്മിലുള്ള അന്തച്ഛിദ്രാകൊണ്ടും മത്സരംകൊണ്ടും സദാശിവരായന്നു സ്വന്ത രാജ്യത്തിൽതന്നെ വളരെ ബുദ്ധിമുട്ടുകൾ ഉ

86










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/351&oldid=165698" എന്ന താളിൽനിന്ന് ശേഖരിച്ചത്