ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
vi

ത്തിൽ വർദധിച്ചുവരുന്ന അന്നരാശികൊണ്ടു് ആ നഗരത്തിലെ ഉലകവറവി യെന്ന ദേവാലയത്തിൽ വന്നുകൂടിയ ക്ഷുധിതന്മാരുടെ സന്തർപ്പണം നിത്യധർമ്മമായനുഷ്ഠിച്ചുവന്നു. അക്കാലത്തു കാമിച്ചുവന്ന ഉദയകുമാരൻ തന്നെ അറിയാതിരിപ്പാൻ മുൻചൊല്ലിയ കാചചണ്ഡികയുടെ വേഷം ധരിച്ചു് ആ നഗരത്തിലെ കാരാഗാരത്തിൽ ചെന്നു തദ്വാസികൾക്കെല്ലാം അന്നം നൽകി അതിനെ ധർമമഗാരമാക്കി. വീണ്ടും തന്നെ തുടർന്നു വന്ന ഉദയകുമാരൻ കായചണ്ഡികളുടെ പതിയായ വിദ്യാധരനാൽ ഹതനായത്ര കണ്ടു കാലുഷ്യം വർദ്ധിക്കുകയും സ്തംഭേശ്യരന്റെ വാക്കിനാൽ സമാശ്യസിക്കുകയും ചെയ്തു. പിന്നെ കമാരന്റെ പിതാവായ മാവൺകിളളി യാൽ ബന്ധനസഥയാക്കപ്പെടുകയും ചെയ്തതിന്നുശേഷം നാഗപുരത്തിൽ ചെന്നു തടധിപനായ പുണ്യരാജനോടൊന്നിച്ചു് അവന്റെ മുജ്ജനമം അറിയുമാറാക്കി. കാവിരിപ്പമ്പട്ടിനം കടലെടുത്തു പോയതായി ദ്യിപതിലകയിൽനിന്നറിഞ്ഞതിനാൽ വഞ്ചിപുരത്തിലേക്കു പ്രയാണം ചെയ്തു. അവിടെ നഗരത്താന്നു ബഫിഭംഗത്തിൽ സന്നിധാനം ചെയ്യുന്ന പതിദേവതയായ കർണകി (ഇപ്പോൾ ശ്രീകുരുംബേശ്യരി)യെ ദർശിച്ച് അവളുടെ പൂർവ്വവൃത്താനന്തങ്ങൾ കേട്ടറിഞ്ഞു. പിന്നെ അവിടെയുളള മതവാദികളേയും കണ്ടു് അവരവരുടെ മതപ്രസ്ഥാനങ്ങളെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manimeghala_1928.pdf/9&oldid=207426" എന്ന താളിൽനിന്ന് ശേഖരിച്ചത്