ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യാലയചന്ദ്രിക 35

ഈശകോണുതുടങ്ങി നാലു കോണുകളിലും ക്രമേണെ ചരീകി,വിടാരീ,പൂതനികാ,പാപരാക്ഷസി,എന്നീ നാലു ദേവതമാരും സ്ഥിതി ചെയ്യുന്നുണ്ട്. ഇങ്ങനെ പദങ്ങളിൽ നാല്പത്തഞ്ചും, പദങ്ങൾ കൂടാതെ ദിക്കുകളിലും കോണുകളിലുമായിട്ട് എട്ടുംകൂട്ടി അമ്പത്തുമൂന്നു ദേവതമാരാകുന്നു. ഇവരുടെ പുറമെ നാലു ഭാഗവും ദേവഗ്രഹങ്ങളുമുണ്ട്. അവ-ഇനിയൊരു ശ്ലോകം കൊണ്ടു വാസ്തുപുരുഷനെ പറയുന്നു. ആസീൽ പുരാ സകലലോകഭയങ്കരോടയം ശൂരോ ഭൃശം ഭുജബലാദതിഗർവിതശ്ച. ക്ഷോണീതലേ വിനിഹിരോ വിജിതഃ പ്രശാന്തോ ദേവൈസ്സ വാസ്തുപുരുഷശ്ചതുരശ്രസംസ്ഥഃ ൫൨ വ്യാ-- പണ്ട്എല്ലാ ലോകത്തിനും ഏറ്റവും ഭയങ്കരനും ,കയ്യൂക്കം കൊണ്ട് ഗർവിതനും, മഹാശൂരനും ആയ ഒരു അസുരനുണ്ടായി.ദേവകൾ അവനെ യുദ്ധത്തിൽ തോല്പിച്ച് ഭൂമിയിൽ വീഴ്ത്തി. അപ്പോൾ അവൻ പ്രശാന്തനായിട്ടു ചതുരശ്രസ്ഥിതനായ വാസ്തുപുരുഷനായി ഭവിച്ചു. അവ-ഇനിയൊരു ശ്ലോകം കൊണ്ട് ആ വാസ്തുപുരുന്റെ കിടപ്പ് ഏതു പ്രകാരമാണെന്ന് പറയുന്നു. ഈശേ തസ്യ ശിരസ്തദാ വിനിഹിതം പാദൌ നിരൃത്യാം സ്ഥിതൌ വായൌ യത്ര ഹുതാശനേ ച ഭുജയോഃ സംസ്ഥാപിതേ കോർപ്പരേ. ക്ഷിപ്തം വക്ഷസി ഹസ്തയോ സ്കലമിതി ക്ഷോണ്യം ശയാനാസ്യ ത- സ്യാം ഗേഷ്വത്ര തു ദേവത അപി വസ- ന്ത്യാസാം സ്ഥിതിവർക്ഷ്യതേ. ൫൩

വ്യാ- അവന്റെ തല ഈശാനകോണിലും, കാലുകൾ രണ്ടും നിരതികോണിലും, വലത്തെ കയ്യിന്റെ മുട്ടു വായു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/53&oldid=165807" എന്ന താളിൽനിന്ന് ശേഖരിച്ചത്