ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മുഖവുര.

ജീവിതചരിത്രങ്ങൾ വിഷയങ്ങളായിട്ടുള്ള പുസ്തകങ്ങളുടെ കുറവു മലയാളഭാഷയ്ക്കുള്ള പല കുറവുകളിൽ വെച്ച് പ്രധാനമായിട്ടുള്ള ഒന്നാണല്ലൊ. വായനക്കാർക്ക് രസമോ പ്രയോജനമോ ഉണ്ടാകത്തക്ക ചരിത്രമുള്ള മലയാളികളുടെ കുറവും ഒട്ടും കുറവല്ലെന്ന് തന്നെ പറ യേണ്ടിയിരിക്കുന്നു.ആധുനികന്മാരായി ഏതാനും "നമ്മുടെ മഹാ ന്മാർ" ഉള്ളവരുടെ ചരിത്രങ്ങൾ ഓരോ യോഗ്യന്മാരെക്കൊണ്ടു എഴുതി ച്ചു നാലഞ്ചു കൊല്ലം മുൻപു "മലയാള മനോരമ " പ്പത്രത്തോടു ചേർത്തു തുടരെത്തുടരെ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നതു പലരും ഓർക്കുന്നു ണ്ടായിരിക്കുമെന്നു വിശ്വസിക്കുന്നു. ആ കൂട്ടത്തിൽ എഴുതിക്കിട്ടാൻ അമാന്തിച്ചതുകൊണ്ട് മാത്രം അന്നു പ്രസിദ്ധപ്പെടുത്തുവാൻ ഇടയാകാതെ കിടന്നുപോയ ചരിത്രങ്ങളിൽ ഒന്നാണ് ഇപ്പോൾ ഈ പുസ്തകത്തിനു വിഷയമായി തീർന്നിരിക്കുന്നതു. ഇത്ര വിസ്താരമുള്ള ഒരു ചരിത്രം ആ കൂട്ടത്തിൽ ചുരുക്കിത്തീർക്കാൻ ശ്രമിക്കാഞ്ഞതു നന്നായിപ്പോയി എന്നും തോന്നുന്നുണ്ടു.160 ഭാഗങ്ങളുള്ള ഈ പുസ്തകം മലയാളത്തിൽ സാധാരണ ഉണ്ടായിക്കാണുന്ന പുതിയ പുസ്തകങ്ങളുടെ ലൂട്ടത്തിൽ വളരെ വലിപ്പമുള്ള ഒന്നാണെന്നുള്ളതിനു സംശയമില്ലല്ലൊ.എന്നിട്ടും ഏറ്റവും വിചിത്രവും വിശിഷ്ടവുമായിരിക്കുന്ന ഈ ചരിത്രത്തിൻറെ പല ഘട്ടങ്ങളിലും വായനക്കാർക്ക് ഇച്ഛാഭംഗം വരാന് എളുപ്പമുള്ളതെന്നു സംശയം തോന്നുന്നുണ്ട്. ചരിത്രത്തിനു വിഷയീഭൂതനായ മഹാൻ,ബാല്യം മുതൽ ഈ എഴുപതാമാത്തെ വയസ്സുവരെ, അന്യോന്യം യാതൊരു സാമ്യവുമില്ലാത്ത പല ദേശങ്ങളിലും,മനുഷ്യരുടെ ഇടയിലും,കാര്യങ്ങളിലും പ്രവേശിച്ചു തനിക്ക് ഉണ്ടായിട്ടുള്ള അനേകമനേകം അനുഭവങ്ങളെ,അനന്യസാധാരണമായ അൽഭുധാരണാശക്തിയാൽ,ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്ന ഒരു പെട്ടിയിൽ നിന്നു,ഓരോന്നായി എടുത്തു കാണിക്കുന്നത് പോലെ,ഓരോ സന്ദർഭവശാൽ പറഞ്ഞു കേൾക്കാറുള്ള തിൻറെ ഏകദേശമെങ്കിലും ഏ പുസ്തകത്തിൽ വരുത്താൻ കഴിഞ്ഞിട്ടില്ലെന്നു ഏറ്റു പറയാതെ നിവൃത്തിയില്ല.

ഇക്കാലത്തു സർവോൽകൃഷ്ടമായിരിക്കുന്ന ഇ൦ഗ്ലീഷിലൊ,നാട്ടുഭാഷ

യായ മലയാളത്തിലെങ്കിലുമോ പറയത്തക്ക പാണ്ഡിത്യമെന്നു പോയിട്ടു, സാധാരണപഠിപ്പു പോലും കൂടാതെയും,അന്യോന്യമത്സരത്തോടു കൂടിയ പല മതങ്ങളിൽ ഒന്നിൻറെ,അല്ല,അതിൻറെഒരു ശാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ LibinaSasheendran എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mar_Dheevannasyosa_Methrapoleetha_1901.pdf/4&oldid=165857" എന്ന താളിൽനിന്ന് ശേഖരിച്ചത്