ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

II ഖയുടെ,ഒരു വെറും അംഗമല്ല,അദ്ധ്യക്ഷൻ ആയും,ഈ അദ്ധ്യക്ഷത തന്നെ,അതിദുർഘടങ്ങളും അവസാനമില്ലാത്തവയുമായ കോടതിവ്യ

വഹാരങ്ങളാൽ സ്ഥാപിക്കേണ്ടതായും ഇരിക്കുന്ന ഒരു പുരുഷനു,എല്ലാ

വക ആളുകളുടെയും സ്നേഹബഹുമാനാദികൾക്കു,ഒരുപോലെ പാത്രീഭവിക്കാൻ കഴിയുന്നതു ആശ്ചര്യങ്ങളിൽഒന്നാണെന്നുള്ളതിനു സംശയമില്ല.ഈദൃശനായ ഒരു മഹാൻറെ ചരിത്രം തൃപ്തികരമായി എഴുതാൻ ആർക്കും അത്ര എളുപ്പമുള്ളതാണെന്നു തോന്നുന്നുമില്ല.

   എന്നിരുന്നാലും എല്ലാറ്റിലും മുൻപേ എഴുതാൻ അത്യാവശ്യകമായ

ഈ ചരിത്രം തക്കതായ പാണ്ഡിത്യവും പരിചയവും സമയവുമുള്ള ആരെക്കൊണ്ടെങ്കിലും എഴുതിക്കാൻ ഏറിയ നാളായി ഫലമില്ലാതെ കാത്തിരിക്കുന്നതിൻറെ ശേഷം,പെട്ടെന്നു ജൂബിലിയാഘോഷം തീർച്ചയാക്കിയ കാലത്തു ഇനി നീട്ടാൻ നിവൃത്തിയില്ലെന്നു തോന്നുകയാൽ,എങ്ങനെയും ഒന്ന് എഴുതുക തന്നെ എന്ന് നിശ്ചയിച്ച്,ആരംഭിച്ചു അന്യകൃത്യങ്ങളുടെ ഞെരുക്കം കൂടാതെ അപ്പോഴപ്പോൾ മാത്രം ഉണ്ടാകുന്ന അല്പാല്പാവസരങ്ങളെ ഉപയോഗപ്പെടുത്തി ഞാൻ തന്നെ ഒന്നു രണ്ടു അദ്ധ്യായങ്ങളോളം എഴുതിക്കഴിഞ്ഞപ്പോഴെക്ക് ഉദ്ദേശിച്ചിരുന്നതിൽ വളരെ അധികം കാലം പൊയ്പോയതായി കണ്ടു. ഈ ക്രമത്തിന് ഞാൻ എഴുതിയാൽ ജൂബിലിക്കക്കം പുസ്തകം പ്രസിദ്ധപ്പെടുത്താൻ സാധിക്കാതെ വന്നെക്കുമെന്നു ഭയപ്പെട്ടിട്ട്,ഉടനെ ഈ ഭാരം എനിക്ക് വേണ്ടി വഹിപ്പാൻ, എന്റെ സ്നേഹിതന്മാരിലും,ശുദ്ധമായി മലയാളം എഴുതാൻ കഴിയുന്നവരായി എനിക്ക് പരിചയമുള്ളവരിലും വെച്ചു,മുഖ്യനായ ഒരാളെ ഏല്പ്പിക്കുകയാണു ചെയ്തതു. ഈ സ്നേഹിതൻ ഇതു അദ്ദേഹത്തിൻറെ ഒഴിച്ചു കൂടാത്ത കൃത്യങ്ങളിൽ ഒന്നായി സന്തോഷപൂർവ്വം സ്വീകരിച്ചു ഉടനെ ശ്രമം തുടങ്ങി എങ്കിലും ചരിത്രത്തിനു വേണ്ട സംഗതികളിൽ പിന്നെയും പലതു ശേഖരപ്പെട്ടു കിട്ടാൻ വേണ്ടി വന്ന കാലതാമസം ഹേതുവായി കുറെ തിടുക്കത്തിലാണു പുസ്തകം അവധിക്കകം അച്ചടിച്ചു തീർത്തിട്ടുള്ളത്. ഇതു നിമിത്തവും മറ്റും ഇതിലെ സംഗതികളിൽ മാത്രമല്ല വാചകങ്ങളിലും അവിടവിടെ വല്ല സ്ഖലിതങ്ങളും കണ്ടേക്കാം. ഇതു വായനക്കാർ അറിഞ്ഞു ക്ഷമിക്കാതിരിക്കയില്ലെന്നു വിശ്വസിക്കുന്നു.

      ഇങ്ങനെയുള്ള എന്തെല്ലാം കുറ്റങ്ങൾ ഉണ്ടായിരുനാലും,ഇതിലെ

പ്രകൃതമായ ചരിത്രത്തിനു വിഷയീഭൂതനായ വന്ദ്യപിതാവിൻറെ വിശ്രുതമായ നാമധേയം മാത്രമല്ല,വിശ്വമോഹനമായ ചായാപടവും ധരിച്ചും കൊണ്ടുള്ള ഇതിൻറെ പുറപ്പാടു,അതുകളെയെല്ലാം വായനക്കാരുടെ ദൃഷ്ടിയിൽ നിന്നു നിശ്ചയമായി മറച്ചുകളയുമെന്നു വിശ്വസിച്ചുകൊണ്ടു സന്ദർഭോചിതമായ ഒരു ചുരുങ്ങിയ മംഗളപ്രാർത്ഥനയാൽ ഈ മുഖവുരയെ ഉപസംഹരിച്ചു കൊള്ളുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ LibinaSasheendran എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mar_Dheevannasyosa_Methrapoleetha_1901.pdf/5&oldid=165858" എന്ന താളിൽനിന്ന് ശേഖരിച്ചത്