ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂസലിലേക്കു പോകുമ്പോൾ ഒരാളെക്കൂടെ കൊണ്ടുപോകണമെന്നും ആളെ അദ്ദേഹം അയയ്ക്കാമെന്നും പറഞ്ഞിരുന്നതനുസരിച്ചു നമ്മുടെ യാത്രക്കാരുടെ വാസസ്ഥലത്തു ഒരാൾ വരികയും സകല ചിലവും കഴിച്ചു ൩൫ രൂപ കൂലികിട്ടണമെന്നു ഈ മനുഷ്യൻ ആവശ്യപ്പെടുകയും ചെയ്തു. ഇയാൾ ഒരു വൃദ്ധനായിരുന്നതുകൊണ്ടു കൂട്ടുകാരനായി കൊണ്ടുപോകുന്നതു ഗുണമല്ലെന്നു കരുതി ഒന്നും തീർച്ചയാക്കാതെ മടക്കിയയച്ചു. പിറ്റേദിവസം മൂസൽക്കാരനായ കോറിസ്തേപ്പാനോസിന്റെ മകൻ ദാവീദു എന്നയാൾ നമ്മുടെ യാത്രക്കാരെ കാണ്മാൻ വന്നു. ഇദ്ദേഹം ഒരു യാക്കോബായ സുറിയാനിക്കാരനാണെന്നും കച്ചവടത്തിനായി ബഗദാദിൽ വന്നു താമസിക്കുയാണെന്നും അറിഞ്ഞപ്പോൾ സീമാതീതമായ ആശ്വാസവും തൃപ്തിയും ഉണ്ടായി. കൊച്ചിയിൽനിന്നും പുറപ്പെട്ടതിന്റെ ശേഷം ഇദംപ്രഥമമായി കണ്ടെത്തിയ സജാതീയൻ ഇദ്ദേഹമായിരുന്നു. ഈ ദാവീദു കാഴ്ചയിൽ തന്നെ ഒരു യോഗ്യനും ശ്രേഷ്ടകുടുംബജനും ആണെന്നു തോന്നി, യാത്രക്കാർ യാക്കോബായസൂറിയാനിക്കാരും അന്ത്യോക്യാപാത്രിയർക്കീസിനെ കാണ്മാൻ പോകുന്നവരും ആണെന്നു അറിഞ്ഞപ്പോൾ ദാവീദിനും വളരെ സന്തോഷമായി. ഇദ്ദേഹത്തിനു സുറിയാനി നല്ലവണ്ണം അറിഞ്ഞു കൂടായിരുന്നു. ഇവർക്ക് അദ്ദേഹത്തിൻറെ സ്വഭാഷയായ അറബിയും നിശ്ചയമില്ലല്ലൊ. നമ്മുടെ കഥാനായകനു ഹിന്തുസ്താനി അറിയാമെന്നു പറഞ്ഞപ്പോൾ ആ ഭാഷ അറിയുന്ന ഒരാളെ കൊണ്ടുവരാമെന്നു പറഞ്ഞു അദ്ദേഹം മടങ്ങിപ്പോയി. രണ്ടുമണിക്കൂറു കഴിഞ്ഞപ്പോൾ ഒരു യുഹൂദനെ കൂട്ടിക്കൊണ്ടുവന്നു നമ്മുടെ യാത്രക്കാരോടു സകല വിവരങ്ങളും ചോദിച്ചറിയുകയും ആശ്വാസകരങ്ങളായ വാക്കുകളാൽ അവരെ സമാധാനപ്പെടുത്തുകയും മുസലിലേക്കുള്ള യാത്രയ്ക്കു വേണ്ട ശട്ടം കെട്ടുകൾ ചെയ്തുകൊള്ളാമെന്നു ഏറ്റുപറയുകയും ചെയ്തു. വിശേഷിച്ചും റെപ്പേൽമെത്രാൻ അയച്ച ആളെ മടക്കി അയയേക്കണ്ടിവന്നതിനാൽ മെത്രാനു മുഷിച്ചിൽ തോന്നാതെ പറഞ്ഞു ശരിപ്പെടുത്തണമെന്നു ന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mar_Dheevannasyosa_Methrapoleetha_1901.pdf/60&oldid=165860" എന്ന താളിൽനിന്ന് ശേഖരിച്ചത്