ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മ്മുടെ കഥാനായകൻ അദ്ദേഹത്തോടു പറയുകയും അങ്ങനെ ചെയ്തുകൊള്ളാമെന്നു അദ്ദേഹം ഉറപ്പുപറയുകയും ചെയ്തു. ഇതിനിടയ്ക്കു മൂസലിൽ നിന്നു കോജാഅബ്ദൾഹാദ് എന്ന്ആളുടെ ഒരു കന്പി അദ്ദേഹത്തിനു ബഗദാദിൽ നിന്നു സാമാനം കോറിയയയ്ക്കുന്നഏജണ്ടായ അസീസിന്നു വന്നു. ഇൻഡ്യയിൽ നിന്നു കശീശാ യോസേപ്പു അന്ത്യോക്യായിലേക്കു പുറപ്പെട്ടിരിക്കുന്നതായി അദ്ദേഹത്തിൻറെയും (ഇടവഴിക്കൽ) കശീശാ പീലിപ്പോസിൻറെയും എഴുത്തുകൾ കിട്ടിയിരിക്കുന്നതിനാൽ അദ്ദേഹം ബഗദാദിൽ എത്തുന്പോൾ വേണ്ട സഹായം ചെയ്തു മൂസലിലേക്കു അയച്ചുകൊള്ളാമെന്നായിരുന്നു കന്പിയുടെ സാരം കന്പി കിട്ടിയ ഉടനെ അസീസു നമ്മുടെ യാത്രക്കാരുടെ അടുക്കൽ എത്തി, അവരെ അദ്ദേഹത്തിൻറെ വീട്ടിലേക്കു കൊണ്ടു പോകാൻ നല്ലവണ്ണം ശ്രമിച്ചു എങ്കിലും പിറ്റേദിവസം തീർച്ചയാക്കാമെന്നു പറഞ്ഞു നമ്മുടെ കഥാനായകൻ അസീസിനെ മടക്കിയ്യക്കയാണ്. ചെയ്തത്. ഉടനെ ദാവീദിനെ വരുത്തി സകല വിവരവും പറഞ്ഞാറെ ഈ അസീസു ഒരു ചതിയനും ഉപായിയുമാണെന്നും അയാൾ കോജാ. അബ്ദൾഹാദിൻറെ ഏജണ്ടായിട്ടു ആറേഴു മാസമെ ആയിട്ടുള്ളു എന്നും അദ്ദേഹം അസീസിൻറെ യഥാർത്ഥ സ്വഭാവം അറിഞ്ഞിരുന്നു. എങ്കിൽ ഇങ്ങനെ ഒരു കന്പി അയയ്ക്കുന്നതല്ലായിരുന്നും എന്നു മുന്പൊരു കൽദയക്കാരനായിരുന്ന അസീസു ദ്രവ്യാഗ്രഹം നിമിത്തംലത്തീൻ കാരുടെ കൂട്ടത്തിൽ ചേർന്നു നടന്നുവരികയാണെന്നും മറ്റുമാണു ദാവീദു പറഞ്ഞതു. ഇത്രനാളും തൻറെ വീട്ടിൽ താമസിച്ച സ്ഥിതിക്കു രണ്ടു മൂന്നു ദിവസത്തേക്കായി മറ്റൊരു വീട്ടിൽ പോകുന്നതു സങ്കടമാണെന്നു അസീസിനോടു ശീർബന്ധമായിപ്പറയാൻ ദാവീദു അന്തോനെ ശട്ടം കെട്ടുകയും ചെയ്തു. പിറ്റേദിവസം അസീസു വന്നു നമ്മുടെ യാത്രക്കാരെ അയാളുടെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കാൻ ശ്രമിച്ചു എങ്കിലും വീട്ടുടമസ്ഥൻറെ സങ്കടവും യാത്രക്കാരുടെ നിർബന്ധവും നിമിത്തം അയാൾ അടങ്ങേണ്ടി വന്നു. ഉടനെ യാത്രയ്ക്കുള്ള ശ്രമങ്ങളായി. അസീസും ദാവീദും ഇവർക്ക് വേണ്ടടത്തോളവും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mar_Dheevannasyosa_Methrapoleetha_1901.pdf/61&oldid=165861" എന്ന താളിൽനിന്ന് ശേഖരിച്ചത്