ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യും പ്രമാണികളെയും ക്ഷണിച്ചിരുത്തി ഒന്നു രണ്ടു മണിക്കൂറു നേരത്തോളം സംഭാഷണം നടത്തുകയും ചെയ്തു. ഇതിൻറെ ശേഷം അവരൊക്കെ പിരിഞ്ഞുപോയി. ഈ മെത്രാപ്പോലീത്താ വലിയ യോഗ്യനും ദൈവഭക്തനും ആകുന്നു. ഇദ്ദേഹത്തിൻറെ പേരു മാർകുറിലോസ് ഗീവറുഗീസു എന്നാണ്. സ്വരാജ്യം മർദീൻ ആണ്. ഇദ്ദേഹം മൂസലിലേക്കു നിയമിക്കപ്പെട്ടിട്ടു ഒരു വർഷമേ ആയുള്ളൂ എങ്കിലും, ജനങ്ങൾക്കെല്ലാം ഇദ്ദേഹത്തിൻറെ നേരെ വളരെ ആദരവാണ്. നമ്മുടെ യാത്രക്കാർ മുസലിൽ താമസിച്ചതു ഇദ്ദേഹത്തിൻറെ കൂടെ ആയിരുന്നെങ്കിലും ഇദ്ദേഹത്തോടൊന്നിച്ചു ഭക്ഷിപ്പാൻ അവർക്ക് സംഗതി വന്നിട്ടുണ്ടോ എന്നു സംശയമാണ്. മുസൽക്കാരായ ജനങ്ങൾക്ക് മലയാളത്തുള്ള സുറിയാനിക്കാരുടെ നേരെ വളരെ സ്നേഹവും ബഹുമാനവുമുണ്ടെന്നു നമ്മുടെ യാത്രകാർക്ക് അനുഭവഗോചരമായി ഭവിച്ചു. നേരം പുലർന്നാൽ അസ്തമിക്കുന്നതുവരെ ഓരോരുത്തർ വന്നു നമ്മുടെ യാത്രക്കാരെ അവരുടെ ഭവനങ്ങളിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ഭക്ഷണം കൊടുക്കുക പതിവായി തീർന്നതിനാലാണ് മെത്രാപ്പോലീത്തായോടു കൂടി ഭക്ഷിക്കാൻ സംഗതീ വന്നിട്ടുള്ള കാര്യം സംശയമാണെന്നു പ്രസ്താവിച്ചത്. മൂസലിലെത്തി മൂന്നു നാലു ദിവസം കഴിഞ്ഞപ്പോൾ മലയാളത്തു നിന്നു ഒന്നു രണ്ടു എഴുത്തുകൾ കോദാ അബ്ദുൾഹാദിൻറെ പേർക്കു വന്നു. അദ്ദേഹം ആ എഴുത്തുകൾ മെത്രൊപ്പോലീത്തായുടെ അടുക്കൽ കൊണ്ടുവന്നു കാണിച്ചു. ഇതുകൾ നമ്മുടെ കഥാനായകനു വിരോധമായി മലയാളത്തുള്ള ഏതോ ദ്രോഹികൾ അയച്ചതായിരുന്നു. ഈ എഴുത്തെഴുതിയ ആളുകളോ അവർ എഴുതിയ വിവരം അറിഞ്ഞിരിക്കാന് ഇടയുള്ള അവരുടെ സന്തതികളൊ ഈ ചരിത്രം വായിക്കുകയും നമ്മുടെ കഥാനായകൻറെ അനർഹമല്ലാത്ത വിജയത്തെ ഓർക്കുകയും ചെയ്യുന്പോൾ അവർക്ക് മനസ്സറിയാതെ ലജ്ജയും പശ്ചാത്താപവും ഉണ്ടാകുമെന്നു ഊഹിക്കാവുന്നതാണ്. എഴുത്തുകൾ അപ്പോൾ തന്നെ നമ്മുടെ കഥാനായകനെ കാണി

"https://ml.wikisource.org/w/index.php?title=താൾ:Mar_Dheevannasyosa_Methrapoleetha_1901.pdf/72&oldid=165865" എന്ന താളിൽനിന്ന് ശേഖരിച്ചത്