ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
8
മയൂരസന്ദേശം

വാടിയ പിച്ചികൊടിക്കു മഴവെള്ളം വീണുവേണമല്ലോ കുളിർമ ഉണ്ടാകുവാൻ, പിച്ചി പൂക്കുന്നത് വൎഷകാലത്താകുന്നു. രുപസങ്കീൎണമായ ഉപമാലങ്കാരം, 'പ്രേയാനാമെൻ ചിരവിരഹമാം പ്രൗഢചണ്ഡാതപത്താൽ' എന്നു ശിഥിലസമാസം രുപകഗൎഭമായ കൎമ്മധാരയൻ. പരിചയംകൊണ്ടുണ്ടായ സൗെഹാൎദത്താലാണ് 'പ്രിയസഖ' എന്നു മയിലിനെ സംബോധനം ചെയുന്നതു്.

൧൬.


തന്ദേശം ചെന്നണവതിനു തേ ചൊല്ലുവേൻ മാൎഗ്ഗമാദൌ

സന്ദേശം ചൊന്നഥ സപദി ഞാൻ യാത്രയാക്കാം ഭവാനേ |

സന്ദേഹം വേണ്ടപരനുപകാരത്തിനാകാത്തതെങ്കിൽ

കിന്ദേഹം കൊണ്ടൊരു ഫലമിഹപ്രാണിനാം ക്ഷോണിതന്നിൽ ||

൧൬.

തന്ദേശമിത്യാദിപൂൎവാൎദ്ധം "യാത്രയ്കൊത്തൊരു താവളങ്ങളെയുരയ്ക്കുന്നേൻ നിന- ക്കാദ്യമായ് ദൂതിൻവാചകമങ്ങടുത്തു് പുറമേ ചൊല്ലിത്തരാം ഭംഗിയായ്" എന്ന മേഖസന്ദേശശ്ലോകാൎദ്ധത്തിൻെറ സ്ഥാനത്തിൽ ചെയ്തിരിക്കുന്നു. ഉത്തരാൎദ്ധത്തിൽ "പരോപകാരാൎത്ഥമിദം ശരീരം "എന്ന പഴഞ്ചൊല്ലിൻെറ താല്പൎയ്യംകൊണ്ടു മയൂര- ത്തെ പിന്നെയും സ്വകൃത്യസാധനത്തിനു പ്രോൽസാഹിപ്പിക്കുന്നു. തം ദേശം ചെന്നണവതിനു, ആ ദേശത്തു ചെന്നു ചേരുന്നതിനു, 'യാത്രയാക്കുക' പറഞ്ഞ- യക്കുക എന്നു സമസ്തക്രിയ കിന്ദേഹം കൊണ്ടൊരുഫലം ദേഹംകൊ- ണ്ടെന്തൊരു ഫലം ? ​ഒരു ഫലവും ഇല്ലാ.

൧൭


പ്രേമം നമ്മോടനുപധികലൎന്നീടുമസ്മൽപ്രിയായാ:

ക്ഷേമം നന്നായ് വരുവതിനു നീ തെല്ലു കഷ്ടപ്പെടേണം |

ആമന്ത്രിച്ചിത്രിദശപൃതനാധീശനാമീശസ്ത്രനും

നീ മന്ദിക്കാതുടനടി പുറപ്പെട്ടുകൊണ്ടാലുമിപ്പോൾ ||

പരോപകാരശ്രദ്ധയാൽ വഴിയാത്രയിലുണ്ടാകാവുന്ന കഷ്ടപ്പാടു ഒന്നും കൂട്ടാ- ക്കാതെ ഉടൻ തന്നേ പുറപ്പെടാനുപദേശിക്കുന്നു .നമ്മോടു, എന്നോടു. സുഹൃ- ത്തുകളുമായുള്ള സങ്കഥകളിൽ ഉത്തമസൎവനാമത്തിനു ഏകത്വത്തിലും ബഹുവചനം വരാം .അനുപധി ,നിൎവ്യാജമായ, പ്രേമം കലൎന്നീടുന്ന അസ്മൽപ്രിയയ്ക്കു നന്നായ് ക്ഷേമം വരുവതിനു വേണ്ടി നീ സ്വല്പം ശ്രമപ്പെടണം. അവിടേ പോയ് വരണം. ആ മന്ത്രിച്ചിത്രിദശപൃതനാധീശനാമീശസ്ത്രനും ദേവ- സേനനായകാനായ സുബ്രഹ്മണ്യസ്വാമിയോടു യാത്ര ചോദിച്ചുകൊണ്ടു. നീ മന്ദി- ക്കാതെ അമാന്തിക്കാതെ. ഉടനടി, ഇപ്പോൾ തന്നേ പുറപ്പെട്ടുകൊ- ണ്ടാലും മയിലിനു യാത്രയ്ക്കു ഒരുങ്ങാനൊന്നുമില്ലല്ലോ. "ശുഭസ്യ ശീഘ്രം" എന്നല്ലേ പ്രമാണവും, സ്വാമിയേ വന്ദിച്ചുംകൊണ്ടു പോയാൽ കാൎയ്യസിദ്ധിയും നിശ്ചയം തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/17&oldid=150184" എന്ന താളിൽനിന്ന് ശേഖരിച്ചത്