ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) മൂന്നാമങ്കം

പർവ്വതങ്ങളുടെ ശിഖരങ്ങളിൽനിന്നും അഭിമാനമാകുന്ന രശ്മികൾ അന്തർദ്ധാനംചെയ്തു. മേവാഡുപർവ്വതങ്ങളെ മാത്രം ആ രശ്മികളിന്നും പ്രദക്ഷിണംചെയ്തുകൊണ്ടിരിക്കുന്നു. ഇതുമാത്രം സഹിക്കുവാൻ മഹാരാജാവിനു സാധിക്കുന്നില്ല. ഇന്നെല്ലാരാജപുത്രന്മാരുടെ ശിരസ്സും നഗ്നമായിരിക്കുന്നു. എന്നാൽ മേവാഡു റാണയുടെ മസ്തകം മാത്രം ഇന്നും കിരീടത്താലലംകൃതമായിരിക്കുന്നു. ഈ കാഴ്ച മഹാരാജാവിന്റെ കണ്ണുകൾക്കു കണ്ടകമായിത്തീർന്നിട്ടുണ്ടായിരിക്കാം. എങ്കിലും മഹാരാജാവേ! റാണ ചതി കൊണ്ടു് അവിടുത്തെ അഭിമാനത്തെ കളഞ്ഞിട്ടില്ല. നിങ്ങളെല്ലാവരും തന്നെത്താൻ വഞ്ചിതരായിത്തീർന്നതാണു് - ഇതിൽ റാണക്കെന്താണു് ദോഷം? ഗജ - ദൂത! നിങ്ങൾ വളരെ ധീരനും ധൃഷ്ടനുമാണു. മഹാരാജാ ഗജസിംഹന്റെ നേരെ നോക്ക! ഇങ്ങനെ പറയുവാനുള്ള ധൈര്യ്യം ഇതുവരെ ഒരാൾക്കുണ്ടായിട്ടില്ല. ഇത്ര മൂഢനും, ഉദ്ധതനും ഉന്മത്തനുമാണോ റാണ? ഇരുപതിനായിരം രാജപുത്രഭടന്മാരെക്കൊണ്ടു മാത്രം ഭാരതസമ്രാട്ടിനോടെതിരിടാമെന്നു കരുതുന്നുണ്ടെങ്കിൽ ആ ഔദ്ധത്യം അദ്ദേഹത്തിനു മാത്രമേ ഭൂഷണമാവുന്നുള്ളു. അരുണ - മഹാരാജാവു പറയുന്നതു ശരിയാണു്. ഈ ഔദ്ധത്യം അദ്ദേഹത്തിനു മാത്രമേ ഭൂഷണമാവുന്നുള്ളു. ഇപ്രകാരമുള്ള ഔദ്ധത്യം നേടുവാനുള്ള ത്രാണി അങ്ങയ്ക്കില്ല. ഗജ - ദൂതനവദ്ധ്യനാണു - അല്ലെങ്കിൽ -

അരുണ - ആട്ടെ, അവിടേയ്ക്കിത്രയെങ്കിലും മനുഷ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/114&oldid=217281" എന്ന താളിൽനിന്ന് ശേഖരിച്ചത്