ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

(അജയസിംഹനും കല്യാണിയുമൊഴികെ മറ്റെല്ലാവരുമോടിപ്പോകുന്നു) അജയ - ഈ നിലവിളി പിന്നേയുമടുത്തുവരുന്നു. അതാ വെടിയുടെ ശബ്ദം! ഒരു പുറത്തേക്കു മാറിനിൽക്കു. ഞാനീസാധുക്കളെ രക്ഷിക്കട്ടെ. കല്യാണി - ജ്യേഷ്ഠ! കഴിയുന്നേടത്തോളം ഇവരെ രക്ഷിക്കാൻ നോക്കണേ! (കല്യാണി തെല്ലുദൂരെ മാറിനിൽക്കുന്നു) അജയ - കല്യാണി! എനിക്കിവരെ രക്ഷിക്കാൻ കഴിയുമോ എന്നു പറയാനാവില്ല. എന്നാലിവർക്കുവേണ്ടി എന്റെ പ്രാണനെക്കളയാനെനിക്കു സാധിക്കും. മാനസിയുടെ അടുക്കൽനിന്നു ഞാനൊരു മഹാമന്ത്രം പഠിച്ചിട്ടുണ്ടു്. ഇപ്പോളതിനെ സാധിക്കാനുള്ള അവസരമാണു്. അതാ, അവർ വരുന്നു. (ഉറയിൽനിന്നും വാളൂരുന്നു.) (വളരെ ഗ്രാമവാസികൾ ഓടിക്കിതച്ചുംകൊണ്ടു വരുന്നു. അവരുടെ പുറമേ ഊരിയ വാൾ ധരിച്ചുകൊണ്ടു മുഗളഭടന്മാരും വരുന്നു) ഗ്രാമീണർ - മഹാരാജ്! ഞങ്ങളെ രക്ഷിക്കണേ! ഞങ്ങളെ രക്ഷിക്കണേ! (അജയസിംഹന്റെ കാക്കൽവീഴുന്നു) അജയ - (ഭടന്മാരോടു) ഓർത്തുകൊള്ളുവിൻ! ഒരു ഭടൻ - മിണ്ടാതിരിക്ക് (വാളുയർത്തുന്നു)

(അജയസിംഹൻ അവനെ വാളുകൊണ്ടു വെട്ടിവീഴ്ത്തുന്നു. ബാക്കിയുള്ളവർ അജയനോടതിർക്കുന്നു. മുഗള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/154&oldid=217323" എന്ന താളിൽനിന്ന് ശേഖരിച്ചത്