ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

ജ്യേഷ്ഠൻ പ്രാണനുപേക്ഷിച്ചു. എന്നാലിവരോ? ഇവർ പൈശാചികദൂതന്മാരാണു. രക്തപാനമാഗ്രഹിക്കുന്ന ഹിംസ്രജന്തുക്കളാണു്. ഇവർ യാതൊരപരാധവും ചെയ്യാത്തവരുടെ ഗൃഹങ്ങളെ കൊള്ളിവെക്കയും സാധുക്കളുടെ കഴുത്തറുക്കയും ചെയ്യുന്നു. ഈശ്വര! ഇവർക്കു നരകത്തിൽപോലുമിടംകിട്ടാതെ പോട്ടെ! ഒന്നാംഭടൻ - ഇതിൽ ഞങ്ങളെന്തുപിഴച്ചു? വീടുകൾ കൊള്ളിവെക്കയും ആളുകളെ കൊല്ലുകയും ചെയ്യുന്നതു പ്രധാനസേനാനായകന്റെ കല്പനയനുസരിച്ചാണു. കല്യാണി - ആരാ നിങ്ങളുടെ സേനാനായകൻ? രണ്ടാമൻ - നിങ്ങളറിയില്ലേ? മഹാബത്തുഖാനെ ജമാനൻ. മൂന്നാമൻ - പോട്ടെ, നമുക്കു പോകാം. കല്യാണി - ഇതദ്ദേഹത്തിന്റെ കല്പനയാണോ? ഇതൊരിക്കലുമുണ്ടായില്ല. നാലാമൻ - പോട്ടെ, നടക്കു. കല്യാണി - നിൽക്കു, ഞാനുമുണ്ടു. ഒന്നാമൻ - നിങ്ങളെങ്ങോട്ടാ വരുന്നതു? കല്യാണി - നിങ്ങളുടെ സേനനായകന്റെ സമീപത്തേക്കു. രണ്ടാമൻ - നിങ്ങളെ അവിടെ കൊണ്ടുചെന്നിട്ടു ഞങ്ങൾ-

മൂന്നാമൻ - കൊണ്ടുപോയില്ലെങ്കിൽ നമുക്കു വല്ലാപത്തും വരുമോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/156&oldid=217325" എന്ന താളിൽനിന്ന് ശേഖരിച്ചത്