ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഡ് അദ്ദേഹത്തിൻറെ വിശാലവും വിശ്വവിജയിനിയു മായ സേനയുടെ മുമ്പിലെന്തെടുക്കും? പറയൂ, എന്താ പറയുന്നതു് ?

ഗോവിന്ദ -- തിരുമേനി ! എനിക്കുണർത്തിക്കാനുള്ളതെല്ലാമുണർത്തിച്ചുകഴിഞ്ഞു; ഇനിയൊന്നുമില്ല.

റാണ - സാമന്തന്മാരേ! യുദ്ധം വ്യർത്ഥമാണെന്നു ഞാൻ വിശ്വസിക്കുന്നു. മുഗളസേനാപതിയോടു സന്ധിചെയ്യാൻ ഞാൻ നിശ്ചയിച്ചു കഴിഞ്ഞു. എടോ തവണക്കാരൻ! ആ മുഗളദൂതനെയിങ്ങോട്ടു വിളിക്കുക.

തവണക്കാരൻ പോകുന്നു)

ഗോവിന്ദ -- മഹാറാണാപ്രതാപ് ! മഹാറാണാപ്രതാ പ്! അവിടുന്നു സ്വർഗ്ഗത്തിലിരുന്നുകൊണ്ട് ഇവിടത്തെ ഈ വർത്തമാനങ്ങളൊന്നും ഗ്രഹിക്കാതിരുന്നാൽ നന്നായിരു ന്നു! ഹാ! വജ്രമേ! നീ നിൻറെ ഭൈരവസ്വരത്താൽ ഈ ഹീനവചനങ്ങളെ അമർത്തിക്കളയണേ ! ഹാ! മേവാഡുരാജ്യമേ ! മുഗളന്മാരുടെ പ്രഭുത്വത്തെ അംഗീകരിക്കുന്നതിനു മുമ്പിൽ ഭയങ്കരമായ ഭൂകമ്പത്താൽ നീ നശിച്ചു പോകട്ടെ! തവണക്കാരനോടുകൂടി മുഗളദൂതൻ പ്രവേശിക്കുന്നു.) റാണ - ഞാൻ സന്ധിചെയ്യാൻ തൈയാറാണെന്നു തൻറെ സേനാപതിയോടുപോയിപ്പറഞ്ഞേക്കു. (അതിവേഗത്തിൽ സത്യവതി കുതിച്ചുചാടിക്കൊണ്ടു പ്രവേശിക്കുന്നു.) സത്യവതി -- ഒരിക്കലുമരുതു്, ഒരിക്കലുമരുതു്. സാമന്തന്മാരേ! നിങ്ങളെല്ലാവരും യുദ്ധത്തിനൊരുങ്ങി ക്കൊള്ളൂ.

റാണാ തിരുമനസ്സു നിങ്ങളെ പടക്കളത്തിലേക്കു നയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/19&oldid=207814" എന്ന താളിൽനിന്ന് ശേഖരിച്ചത്