ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (അഞ്ചാം

ദുർഗ്ഗപാല - വേറെയാരുമില്ല. അദ്ദേഹം തനിച്ചാണു പോയിരിക്കുന്നതു. ഒന്നാമ - നോക്കു, അദ്ദേഹമാരാണു? രണ്ടാമ - നമ്മുടെ റാണാ തിരുമനസ്സുകൊണ്ടല്ലേ? നാലാമ - ഉടുപ്പു കണ്ടാൽ രാജാക്കന്മാരുടേതുപോലിരിക്കുന്നു. (ദുർഗ്ഗപാലനോടു) എയ്! അദ്ദേഹമാരാണു് അറിയാമോ- ദുർഗ്ഗപാല - അദ്ദേഹം യോധപുരിയിലെ രാജാവായ ഗജസിംഹനാണു. ഒന്നാമ - അദ്ദേഹംതന്നെയല്ലെ മഹാബത്തുഖാനൊന്നിച്ചു മേവാഡിനെ ആക്രമിക്കുവാൻ വന്നിരുന്നതു? ദുർഗ്ഗപാല - അതേ. രണ്ടാമ - ഇദ്ദേഹം രാജപുത്രൻ തന്നെയല്ലെ? മൂന്നാമ - രാജപുത്രനായിരുന്നിട്ടും രാജപുത്രന്മാരുടെ ശത്രുവാണു. (കുറേ ഭടന്മാരോടുകൂടി ഗജസിംഹൻ പ്രവേശിക്കുന്നു) ഗജ - (ദുർഗ്ഗപാലനോടു) കോട്ടയുടെ വാതിലടച്ചിട്ടുണ്ടോ? ദുർഗ്ഗപാല - ഉവ്വു് മഹാരാജാവേ! ഗജ - വാതിൽ തുറക്കുക. ഇപ്പോളീകോട്ട നമ്മുടേതാണു. ദുർഗ്ഗപാല - മഹാരാജാവേ! ഞങ്ങളുടെ മഹാരാജാവിന്റെ കല്പനകൂടാതെ ഈവാതിൽ തുറക്കുവാൻപാടില്ല.

ഗജ - മഹാരാജാവിന്റെ കല്പനയോ? നിങ്ങളുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/191&oldid=217361" എന്ന താളിൽനിന്ന് ശേഖരിച്ചത്