ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ഏഴാം

ഹിദാ - ദാഹിക്കുന്നു! ദാഹിക്കുന്നു! വെള്ളം! വെള്ളം! മാനസി - (ഹിദായത്തിന്റെ അടുത്തു ചെന്നു് ഒരു സൈനികന്റെ കയ്യിൽനിന്നു ഗ്ലാസ്സിൽ കുറേ വെള്ളം വാങ്ങി അയാളെ കാണിച്ചുകൊണ്ടു പറയുന്നു). ഇതാ നോക്കു! വെള്ളം കുടിച്ചോളൂ. ഹിദാ - (വെള്ളം കുടിച്ചിട്ട്) ആവൂ! ദൈവമേ! പ്രാണൻ കിട്ടി. (കുറെ ഭടന്മാരോടുകൂടി അജയസിംഹൻ പ്രവേശിക്കുന്നു) അജയ - നിങ്ങളാരാ? ഈ ഇരുട്ടത്തു്? മേവാഡിലെ രാജകന്യകയോ? മാനസി - ആര്? അജയനോ? അജയ - (അടുത്തു ചെന്നു്) അതേ, മാനസീ! മാനസി - അജയ! ഈ മുറിയേറ്റവരെ ശുശ്രൂഷിക്കുന്നതിലെന്നെസ്സഹായിക്കാൻ അജയന്റെ ഭടന്മാരോടു പറയൂ. എന്റെ കൂടെ ചുരുക്കം ആളുകളേ ഉള്ളു. അജയ - അവർക്കെന്താ ജോലി? മാനസി - അവരീമുറിയേറ്റവരെയെടുത്തു സേവാശിബിരത്തിൽ കൊണ്ടുചെന്നു കിടത്തണം. അജയ - വളരെ ശരി. ഭടന്മാരേ! നിങ്ങളീമുറിയേറ്റവരെ എടുത്തുകൊണ്ടുപോകാൻ വേണ്ടുന്നതെല്ലാം ചെയ്യു. (അവർ മഞ്ചൽ കൊണ്ടുവരുവാൻ പോകുന്നു)

മാനസി - എന്തൊരാനന്ദമാണ് അജയ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/45&oldid=217199" എന്ന താളിൽനിന്ന് ശേഖരിച്ചത്