ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (രണ്ടാം

യത്തിലെ മന്ദമാരുതൻ. തേനോലും മലർമാലകൾകോലും പാണികളെത്രമോഹനം ഭാസുരസുഖമേകുമിപ്പുത്തൻ വാസന്തകാന്തിവെല്ലുക! (അജയസിംഹൻ പ്രവേശിക്കുന്നു.) മാനസി - ആര്? അജയനോ? അജയ - അതേ, മാനസി! മാനസി - ഇത്രദിവസമായിട്ടു് അജയനെന്താ വരാഞ്ഞേ? മനസ്സിനു സുഖക്കേടുണ്ടായിട്ടില്ലല്ലൊ? അജയ - അല്ല. മാനസി - അജയന്റെ വർത്തമാനം ഞാനച്ഛനോടു ചോദിക്കാറുണ്ടു്. അദ്ദേഹമൊന്നും പറകയുണ്ടായില്ലേ? അജയ - ഇല്ല. മാനസിയെന്താ തനിച്ചിരിക്കണേ? മാനസി - ഞാൻ പാടിക്കൊണ്ടു ചിലതാലോചിക്യാണ്. അജയ - എന്താ ആലോചിച്ചിരുന്നേ? മാനസി - മനുഷ്യനെത്രപരാധീനനാണെന്നു ചിന്തിക്കയായിരുന്നു. മനുഷ്യൻ തീരെ ദുർബ്ബലനാണെന്നു മേവാഡുയുദ്ധത്തിൽനിന്നു ഞാനൊരു പാഠം പഠിച്ചു. വാളുകൊണ്ടു് ഒരു വെട്ടിനാൽ അവൻ നിലത്തു പതിക്കുന്നു.

പനിച്ഛായയുണ്ടായാൽ ബാലന്മാരെപ്പോലെ വശംകെടുന്നു. മനുഷ്യന്റെ രക്തത്തിൽ മൃത്യുബീജങ്ങളാണു വിതച്ചിരിക്കുന്നതു്. അങ്ങനെയുള്ള മനുഷ്യൻ അന്യോന്യം സ്നേഹിക്കാതെ സ്പർദ്ധിക്കുന്നതെന്തിനാണു്? ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/57&oldid=217211" എന്ന താളിൽനിന്ന് ശേഖരിച്ചത്