ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
(മൂന്നാം
മേവാഡിന്റെ പതനം


അബ്ദു — അവൾ സുന്ദരിതന്നെയോ?
ഹിദാ — ഓ! അതൊന്നും ചോദിക്കയേ വേണ്ട.
അബ്ദു — അവളെന്താ നിങ്ങളോടു പറഞ്ഞതു്?
ഹിദാ — എന്നോടു വല്ലതും പറയാൻ ലേശമെങ്കിലും ധൈര്യ്യമവൾക്കുണ്ടായില്ല. അവളെന്നെ 'ജീവനാഥ!' എന്നു വിളിക്കാനാഗ്രഹിച്ചിരുന്നുവെന്നാണു തോന്നുന്നതു്. ഒരു പ്രാവശ്യം അവളുടെ മുഖത്തുനിന്നു 'ജീ' എന്നു വളരെ സ്പഷ്ടമായി കേൾക്കയുണ്ടായി. 'വ' എന്നതിന്റെ ഒരു ഭാഗവും പറയുവാൻ ഭാവിച്ചിരുന്നു. എന്നാൽ ഞാൻ പറയട്ടെ, എനിക്കു കളവു പറയുന്ന ശീലം ലേശംപോലുമില്ല. ഞാനാദ്യം പറഞ്ഞ ഊഹത്തോടുകൂടിത്തന്നെ അവളെന്നെ നോക്കിക്കൊണ്ടിരുന്നു. അപ്പോൾ അവളുടെ ജാലവിദ്യയൊന്നും എന്നോടു നടക്കയില്ലെന്നു അവൾ മനസ്സിലാക്കി. അവൾ അത്രയും പറഞ്ഞുകൊണ്ടു നിർത്തിക്കളഞ്ഞു. പിന്നെയൊരൊറ്റ അക്ഷരം പോലും പറയുവാനുള്ള ധൈര്യമവൾക്കുണ്ടായില്ല.

അബ്ദു — പിന്നെ അതു കഴിഞ്ഞിട്ടെന്താ ഉണ്ടായേ?
ഹുസ്സേൻ — പിന്നെ റാണ വന്നു സേനാപതിയങ്ങുന്നിനെ വിട്ടയക്കയും ചെയ്തു.
ഹിദാ — അല്ലെങ്കിൽ ഞാനദ്ദേഹത്തെ ഒരിക്കൽകൂടി
കാട്ടിക്കൊടുത്തേനേ ങ്ങ ഹ! ഹ! ഹ!
അബ്ദു — സംശയമില്ല. അല്ലയോ സേനാപതി! നിങ്ങളുടെ വീരത്വത്തിൽ ശങ്കയില്ല.

ഹിദാ — എയ്! അല്ലല്ല. ഞാനത്ര വലിയൊരു വീരനും മറ്റുമല്ല. എന്നാൽ ഈ ഭടനായകവൃത്തി ഞാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/71&oldid=217300" എന്ന താളിൽനിന്ന് ശേഖരിച്ചത്