ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"... ... ... നൃപവരന്മാർക്കില്ലപോൽ നിത്യവൈരം" എന്നീവക പല ഭാഗങ്ങളിലും അതു സാമാന്യമായി സ്പഷ്ടമാക്കീട്ടുമുണ്ട്. കഥാനായകനായ ഭീഷ്മർ മഹാഭാരതത്തിൽ ധർമ്മപുത്രന്നുപദേശിച്ചതായിക്കാണിച്ചിട്ടുള്ള രാജധർമ്മതത്വങ്ങളെല്ലാംതന്നെയും വാച്യരീതിയിലോ വ്യംഗ്യരീതിയിലോ ഈ നാടകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ചുരുക്കത്തിൽ പറയാം. ബാലനായ വിചിത്രവീര്യന്റെ രാജ്യഭരണാരംഭകാലംമുതല്ക്കു കഥ തുടങ്ങിയിരിക്കുന്നതുകൊണ്ട് വർതേതമാനകാലതേതിലെച്ചില സംഭവങ്ങളും സഹൃദയഹൃദയങ്ങളിൽ വ്യംഗ്യമായി സ്ഫുരിക്കുന്നുണ്ടെങ്കിൽ അതു ശാസ്വതരാജധർമ്മങ്ങൾക്ക് ഏതു കാലത്തും മാറ്റം വരുന്നതല്ലെന്നുള്ള സൂക്ഷ്മതത്വം കാണിക്കുന്നതിൽ കവിക്കുള്ള സാമർത്ഥ്യവിശേഷത്തിന്റെ ഫലവുമാണ്.

അഭിനയിച്ചു കാണിക്കേണ്ട ദൃശ്യവസ്തുവെന്ന നിലയിൽ പ്രസ്ഥുതഗ്രന്ഥത്തിലെ രംഗങ്ങളുടെ വിധാനങ്ങളും വിഭാഗങ്ങളും നോക്കുകയാണെങ്കിൽ അതും നാടകത്തിൽ സ്ഥായിയായി ധർമ്മവീരരസത്തിനു യോജിച്ചവിധത്തിൽ കഥാഭാഗങ്ങൾ തിര‍‍ഞ്ഞെടുത്തിട്ടീണ് ഘടിപ്പിച്ചിട്ടുള്ളത്. ഒരേ കഥാപാത്രത്തെ വേണ്ടതിലധികം സംസാരിപ്പിച്ചു പ്രേക്ഷകന്മാരുടെ ക്ഷമ പരീക്ഷിക്കാതെ കഴിക്കുന്നതി‍നും ഒരു രംഗത്തിൽത്തന്നെ ഇടയ്ക്കിടയ്ക്കു പുതിയ കഥാപാത്രങ്ങളെ പ്രവേശിപ്പിച്ചു കൗതുകവും ഔത്സുക്യവും വർദ്ധിപ്പിക്കുന്നതിനും പ്രത്യേകം ശ്രദ്ധവെച്ചുകാണുന്നുണ്ട്. നാടകത്തിലെ സ്ഥായിരസത്തിനനുഗുണമായവിധം ഉത്തമപാത്രങ്ങളെക്കൊണ്ടും മധ്യമപാത്രങ്ങളെക്കൊ

"https://ml.wikisource.org/w/index.php?title=താൾ:Nadakathrayam_1951.pdf/7&oldid=165920" എന്ന താളിൽനിന്ന് ശേഖരിച്ചത്