ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശേഷയ്യർ: "അതുകൊണ്ടായോ? നാടക്കാരുടെ സംഘത്തിൽ ചേർന്നവനെന്നു കേൾക്കുന്നതുതന്നെ ഒരു ബഹുമാനമാണെന്നു കരുതി നാടകത്തോടു യാതൊരു സംബന്ധവുമില്ലാത്ത ചില വിഡ്ഢികൾ വെറുതേ മുടി വളർത്തി മുഖം മിനുക്കി കണ്ണിൽ മഷിയെഴുതി ഞെളിഞ്ഞു നടക്കുന്നതു കണ്ടാൽ ശങ്കരമേനോൻ ചിരിച്ചുചാകും."

ശങ്കരമേനോൻ: "അല്ല. എങ്ങനെയും ഉണ്ടോ ഒരു കഥ? ഞാൻ ഇതൊന്നും അറിയാറില്ല. നാടകമെന്നും പറഞ്ഞ് അച്ചടിപ്പിക്കുന്ന ചില പുസ്തകങ്ങൾ മദിരാശിയിൽ എന്റെ ചില സ്നേഹിതന്മാരുടെ അടുക്കൽ കണ്ടിട്ടുണ്ട്. മദിരാശിയിൽ ഷെയിക്സ്പിയറിന്റെ ലോകവിശ്രുതങ്ങളായ നാടകങ്ങളുടെ രുചി അറിഞ്ഞിട്ടില്ലാത്ത ആളുകൾ ചുരുക്കമായിരിക്കുന്നതുപോലെതന്നെ ഇവിടെ സാക്ഷാൽ നാടകത്തിന്റെ സ്വഭാവം അറിവുള്ളവർ ദുർല്ലഭമായിരിക്കുന്നു. മദിരാശിയിലുള്ളവർക്ക് ഈ മലയാളനാടകങ്ങളെ ബഹുപരിഹാസമാണ്. എങ്കിലും മലയാളത്തിലെ പെണ്ണുങ്ങൾ ഉണ്ടാക്കുന്ന നാടകങ്ങളെ അഭിനയിച്ചു ഘോഷിപ്പാനായി മദിരാശിയിൽ ഉള്ള ചില പിള്ളർക്ക് അത്ര ശങ്കയില്ല. ഈ നാടകസംഘക്കാരെ പുറമെയുള്ളവർക്ക് പരിഹാസമായിരിക്കെ ഇവിടെ ബഹുമാനമാണല്ലൊ. കൊള്ളാം, ഇവിടത്തെക്കാര്യം പെപ്പപ്പേയ് ആയിരിക്കുന്നു ശേഷയ്യരെ, സംശയമില്ല."

ശേഷയ്യർ: "തത്ത്വം ജനങ്ങളെ മനസ്സിലാക്കുവാൻ ആരും ഇല്ലാഞ്ഞിട്ടാണ്."

ശങ്കരമേനോൻ : "ഹൈ അങ്ങനെയായിരിക്കില്ല. തത്ത്വം അറിയുന്ന യോഗ്യരായ എത്രയോ ആളുകൾ ഇവിടെയുണ്ട്. എത്രയോ ഗ്രാഡുവെയിറ്റ്സ് ഇവിടെ ഉണ്ട്."

ശേഷയ്യൻ: "തത്ത്വം അറിവുള്ളവർ ഇല്ലെന്നല്ല ഞാൻ പറയുന്നത്. അറിഞ്ഞാലും പുറത്തു പറവാൻ മനസ്സുള്ളവർ ഇല്ലെന്നാണ്. ഗ്രാഡുവെയിറ്റ്സുകൾ മിക്കപേരും ഈ സംഗതിയിൽ മൗനം ദീക്ഷിച്ച് വല്ലതും ആയിക്കൊള്ളട്ടെ. നമുക്ക് എന്തു കാര്യം--എന്നുള്ള നിലയിലാണു നിൽക്കുന്നത്."

ശങ്കരമേനോൻ: "ആ വിവരം ഞാനും കേട്ടു. എങ്കിലും ആ നില അവർക്കു യോഗ്യമല്ല. ബുദ്ധിയിൽ തോന്നിയത് അപ്പപ്പോൾ പ്രസിദ്ധീകരിച്ചു ജനസാമാന്യത്തെ ഉപദേശിക്കേണ്ടത് അവരുടെ ഒരു മുറയെന്നാണ് എന്റെ പക്ഷം. വല്ലതും ആകട്ടെ എന്നുള്ള നിലയിൽ നിന്നാൽ യഥാർത്ഥ നാടകങ്ങളെ ഈ നാടകക്കളകൾ വളർന്നു മൂടിക്കളയും."

ശേഷയ്യൻ: "ഞാൻ ഒരു ഉപായം കണ്ടിട്ടുണ്ട്. അതുകൊണ്ട് ഈ നാടകച്ചവറുകളെ തീരെ അടിച്ചുകളയാമെന്നു ഞാൻ പറയുന്നില്ല. എങ്കിലും കുറേ ഒതുക്കമുണ്ടാകുമെന്നു തോന്നുന്നു."

ശങ്കരമേനോൻ: "എന്താണത്? വേഗം പറയൂ."

ശേഷയ്യൻ: "ഗോവിന്ദപ്പണിക്കരുടെ എന്തോ ഒരു നാടകം ഈ വരുന്ന ആഴ്ചയിൽ അഭിനയിക്കാൻ ഭാവമുണ്ട്. വളരെ കേമമാകുവാൻ ശ്രമി

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/23&oldid=203459" എന്ന താളിൽനിന്ന് ശേഖരിച്ചത്