ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)


മനോനാശാർത്ഥമായി, ബദ്ധകങ്കണനായി നിൽക്കുന്ന ശുദ്ധവീരാ, മുമ്പിൽ വിക്ഷേപശക്തി ബാധിക്കപ്പെട്ടതുപോലെ ഇപ്പോൾ ആവരണശക്തിയും ബാധിക്കപ്പെട്ടതിനാൽ ദ്വൈത്വപ്രപഞ്ചം ദർപ്പണനഗരം പോലെ ഉദിക്കൽ, അതിനെ അഭിമാനിച്ച് പഞ്ചകർത്താക്കൾ നീതിയായി നടത്തുന്നതു പോലെ കാണിച്ച് ദ്വൈതത്തെ വിശ്വസിപ്പിക്കൽ, ഇതുകൾ യാതൊന്നും സിദ്ധിക്കുകയില്ല. എന്നാൽ നീതിയായി എന്നതു വ്യവസ്ഥയെ സ്ഥാപിച്ച് ന്യായവിരോധമില്ലാതെ ഇരിക്കുന്നതാകുന്നു നടത്തി മയക്കുന്ന സ്വഭാവത്തെ സകല സന്ദേഹനിവൃത്ത്യർത്ഥം ഇനിയും കുറഞ്ഞൊന്നാലോചിക്കാം.

ജാഗ്രത്തു വിട്ടുനീങ്ങി സ്വപ്നം അനുഭവിക്കപ്പെട്ടതായും ഈ രണ്ടും സു‌ഷുപ്തിയിൽ മറയുന്നതായും അനന്തരം ഉണരുമ്പോൾ പ്രപഞ്ചം ഉദിക്കുന്നതായും കാണപ്പെടുന്നതിൽ വ്യവസ്ഥയുണ്ടോ ഇല്ലയോ? ഈ മൂന്നവസ്ഥകൾക്കും ഭേദം എന്ത്? എന്നു നോക്കിയാൽ ജാഗ്രത്, സ്വപ്നം ഈ രണ്ടിലും അനുഭവിക്കപ്പെടുന്ന വസ്തുക്കളിൽ ഭേദപ്പെടുന്നില്ല. എന്നാൽ അനുഭവം കൊണ്ടു ഭേദമുണ്ട്. സ്വപ്നത്തിൽ ഒരു ദേശത്തിൽ ചെന്ന് അവിടെ ചിലരാൽ സ്രക്ചന്ദനാദികൊണ്ട് ഉപചരിക്കപ്പെട്ടാൽ ആ അടയാളം ഉണർന്ന ശേ‌ഷം അവന്റെ സ്ഥൂലദേഹത്തിൽ കാണയ്കയാൽ ഈ രണ്ടവസ്ഥകൾക്കും ഭേദം സിദ്ധിക്കാമെന്നാൽ, സ്വപ്നം വാസനാമയമാകയാൽ, വാസനയെന്നത്ജാഗ്രദനുഭൂതിയുടെ ദാർഢ്യമാകയാൽ, അതു സത്യമാകയില്ല. എന്തെന്നാൽ ഗജതുരഗരഥപദാദികൽ മുതലായ വസ്തുക്കൾ സ്വപ്നാവസ്ഥയിൽ അനുഭവിക്കപ്പെട്ട് ഉത്തരക്ഷണത്തിൽ തിരോധാനപ്പെടുന്നു. നന്നായി ആലോചിക്കുമ്പോൾ അവ കല്പനാമാത്രമെന്നല്ലാതെ സത്യമാകയില്ല. അസത്യമായ

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/101&oldid=165964" എന്ന താളിൽനിന്ന് ശേഖരിച്ചത്