ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)


ആചാര്യൻ ശിഷ്യനെ മൂർദ്ധാവിൽ ചുംബിച്ച് ആലിംഗനം ചെയ്ത്, നിജാനന്ദോത്നാഹപരവശനായി അരുളിച്ചെയ്തു!

അഖണ്ഡപരിപൂർണ്ണാത്മാനന്ദ സുധാസമുദ്രത്തിൽ ഇല്ലാതെ അടങ്ങിയ പ്രപഞ്ചകോലാഹലത്തോടുകൂടിയ നിർഭവമാകുന്ന[1] മാഹാത്മ്യത്തെ അടഞ്ഞ പുരുഷധൗരേയ[2] നീ കൃതകൃത്യനായി ഭവിച്ചു. ഈ മാഹാഭാഗ്യോദയം മറ്റൊരുത്തർക്കും ദുർലഭം തന്നെയാണ്.

ഇപ്രകാരം പുകഴ്ന്നു ബഹിർമുഖനാക്കിച്ചെയ്തപ്പോൾ ഏറിയ വണക്കത്തോടെ അഞ്ജലി ചെയ്ത് വാപൊത്തി വിലക്കി നിന്ന ആ ശിഷ്യനെ നോക്കി ആചാര്യൻ:

സംശയമെന്യേ ഉള്ളപ്രകാരം പ്രത്യഗഭിന്നബ്രാഹ്മാനുഭൂതിയെ പ്രാപിച്ചിരിക്കിലും യുക്തിവിശേഷത്താൽ ആ അനുഭൂതിയെ ഉല്ലസിച്ച് അനുഭവിപ്പാൻ വിചാരിക്കുന്നതിന് ഇച്ഛയുണ്ടായിരുന്നാൽ വിചാരിക്കാം.

ശിഃ മേലായ പ്രിയത്തോടുകൂടിയ ഭക്തിസഹിതം ഇപ്രകാരമുള്ള മാഹാത്മ്യത്തെ ബ്രഹ്മാനുഭവത്തെ അടയുന്ന മാർഗ്ഗം ജ്ഞാനരൂപമായ ഒന്നു തന്നെയാകുന്നു. എങ്കിലും ജ്ഞാനസാധനമായ അനുസന്ധാനവും അതിനെ ചേർന്ന മനനവിശേഷ

  1. ഭവം - സംസാരം (ജനനവും മരണവും), നിർഭവം-ഭവത്തിന്റെ അഭാവം
  2. പുരുഷധൗരേയൻ = നൈപുണ്യമുള്ളവൻ
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/26&oldid=165988" എന്ന താളിൽനിന്ന് ശേഖരിച്ചത്