ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)


നിത്യകല്യാണിഗുണശീലരായ ഉത്തമനാകനായകികൾ ഏകാന്തത്തിൽ സന്ധിക്കേ ആ രണ്ടു പേരുടെ ഹൃദയവും പ്രിയ മാത്രമായി തടിച്ചു ബിന്ദുമാത്രമായി ഉരുകി നിൽപതുപോലെ, സൃഷ്ടാദിയാകുന്ന ആദ്യപരിപാലനം, അരശാക്ഷിയായ നായകന്റെ സൗന്ദര്യവടിവിൻമയമായ രതീവിലാസം പ്രിയമായി തടിച്ച സംസ്കാരമായ ബിന്ദുവായുരുകി നിൽക്കേ, തുരുത്തിയിലടപ്പെട്ട[1] കാറ്റ് അതിനകത്തു പ്രകാശിക്കുന്ന ചലനമറ്റ ആകാശംപോലെ ചലനം കൂടാതെ നിരാകാരമായി അഭേദമായി കാണപ്പെട്ടു എങ്കിലും, തുരുത്തിയിലെ വീക്കത്താൽ (ഹംബുതൻ) ആകാശത്തിനു വേറായിട്ടു ചലനധർമ്മത്തോടു കൂടിയ കാറ്റിൻ ഭേദം അനുഭവിക്കുന്നതുപോലെ, ആ പ്രകൃതി പുരുഷസന്നിധാനത്തിൽ ജനിച്ച ആ സംസ്ക്കാരം പ്രകൃതിപുരുഷന്മാരെ അഭേദമായി കലർന്നു നിൽക്കുമ്പോഴും അതിൽ പ്രതിബിംബിച്ചു പ്രകാശിച്ച ചൈതന്യപ്രകാശബലത്താൽ പാണി പാദ മസ്തക ഊരു മുതലായ പരിണാമഭേദത്തിനു കാരണമായ ഗർഭക്കുറിയായി അനുഭവിക്കുന്നതുപോലെ, പ്രപഞ്ചമാതാവായ പ്രകൃതിയുടെ ഉദരത്തിൽ എണ്ണത്തിലടങ്ങാത്ത അനേക പാണി പാദ മസ്തക ഊരു മുതലായ പരിണാമഭേദത്തിനു കാരണമായ ഗർഭക്കുറിയായി അനുഭവിക്കുന്നതു പോലെ, പ്രപഞ്ചമാതാവായ പ്രകൃതിയുടെ ഉദരത്തിൽ എണ്ണത്തിലടങ്ങാത്ത അനേക പാണി പാദ മസ്തക ഊരു മുതലായ പരിണാമഭേദത്തിനു കാരണമായിരുന്ന പ്രപഞ്ചാകാരം ഗർഭക്കുറി[2]യായിട്ടു പ്രകാശിച്ചിരിക്കും.

ഈ വിധ പ്രപഞ്ചാകാരഗർഭമായി ഭവിച്ച സംസ്ക്കാരമായ ബിന്ദു, ഒരു കുക്കുടത്തിന്റെ വിന്ദു ഗർഭമായി ധരിക്കപ്പെടുമ്പോൾ തന്നുള്ളിലുണ്ടായ ജന്തുവിന്റെ ശരീരമായു അതിന്നാവരണമായ അണ്ഡമായും ഭവിച്ചിരിക്കുംപോലെ, വിരാൾ പുരുഷശരീരമായും

  1. തുരുത്തി - വെള്ളംകൊണ്ടുപോകാനായി തോലുകൊണ്ടുണ്ടാക്കിയ ഒരു പാത്രം.
  2. ഗർഭക്കുറി - ബീജരൂപം
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/28&oldid=165990" എന്ന താളിൽനിന്ന് ശേഖരിച്ചത്