ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ചക്ഷുസ്സിൽ വ്യാപിച്ച അഹന്താചൈതന്യത്തിൻ ബലത്താൽ 'ഞാൻ നോക്കി' എന്നും അപ്രകാരമേ മറ്റുള്ള ഇന്ദ്രിയങ്ങളിൽ തനതു വ്യാപക സംബന്ധത്തെ പറ്റി കേട്ടു, സ്പർശിച്ചു അന്നും ഭിന്നഭിന്ന ജ്ഞാനം ജനിച്ച്, ഒരോരോ ഗോളകോപാധികൊണ്ട് അവറ്റിൽ വ്യാപിച്ച അഹന്താചൈതന്യം അവിടെ അന്യശക്തി തിരോധാനപ്പെട്ട്, ആ ശക്തിയെ ഇഴുന്നിരിക്കൽ[1] പോലെ, സമഷ്ടി പ്രപഞ്ചമായ വിരാൾ ശരീരത്തിന്റെ അവയവഭേദങ്ങളായി ഉദിച്ച വ്യഷ്ടികളായ ജാതിവർണ്ണാശ്രമധർമ്മനീതിയോടു കൂടിയ ശരീരങ്ങളുടെ താദാത്മ്യസംബന്ധത്താൽ അവിടെയവിടെ ഉദിച്ച ഖണ്ഡങ്ങളായ ശക്തികൊണ്ട് അതാതു സ്ഥലത്ത് അഖണ്ഡശക്തി മറഞ്ഞ്, അതാതു ഉപാധിമയമായി ഭിന്നപ്പെടുകയാൽ ആ വിധ ഭിന്ന ഉപാധികളോടുകൂടിയ അഹന്താപാശങ്ങളിൽ പ്രതിബിംബിച്ച ആ അഖണ്ഡചൈതന്യം തന്നെ അതാതു ഉപാധികളുടെ ഖണ്ഡശക്തിയാൽ ഖണ്ഡം പോലെ പ്രകാശിച്ചു നിൽക്കും.

ആ ഉപാധികൾ ഖണ്ഡങ്ങളായതുകൊണ്ട് തങ്ങളുടെ ഖണ്ഡ ശക്തികളാൽ തിരോധാനപ്പെട്ട ആ അഖണ്ഡശക്തി(വല്ലഭം) ആ ജീവന്മാർക്കു തിരോധാനപ്പെട്ട് കിഞ്ചിജ്ഞരെന്നപോലെ ഭവിച്ച തിനും, ഖണ്ഡാഖണ്ഡങ്ങളായ ഇന്ദ്രിയങ്ങളിൽ അഭിമാനത്തോടു കൂടിയ അഹന്താപാശചൈതന്യം അതാതു സ്ഥലത്തിൽ(അവിടെയവിടെ) ഖണ്ഡവല്ലഭത്തോടു കൂടിയതായിട്ടിരിക്കിലും സ്ഥൂലസൂക്ഷ്മകാരണങ്ങളെയും അതാതവസ്ഥകളെയും സ്വയം അഹന്താമാത്രമായ ഉപാദിയോടുകൂടിയ ചൈതന്യം വ്യാപിച്ച്, ആ സകല വല്ലഭങ്ങളോടും കൂടി അഖണ്ഡശക്തിമത്തായി

  1. ഇഴുന്നിരിക്കിൽ = കീഴടക്കിയിരിക്കൽ
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/31&oldid=165994" എന്ന താളിൽനിന്ന് ശേഖരിച്ചത്