ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

നിജാനന്ദവിലാസം

കാണപ്പെടുന്നതുപോലെ, ഭിന്നഭിന്ന ജീവരാശികളുടെ വൃഷ്ടൃുപാധികളെ അവയവങ്ങളാക്കിക്കൊണ്ടിരിക്കുന്ന സമഷ്ടി പ്രപഞ്ചമായിരിക്കുന്ന വിരാൾ ശരീരത്തെ അഹന്താമാത്രമായ ഉപാധിയോടു കൂടിയ ചൈതന്യം വ്യാപിച്ച ഞാനെന്ന് പ്രകാശിപ്പതുകൊണ്ട്, ആ അഹന്തയും അതിൽ പ്രതിബിംബിച്ച ചൈതന്യവും അഖണ്ഡശക്തിയോടു കൂടിയതായി ഭവിച്ച്, ശ്രുതി ചൊല്ലിയ പ്രകാരം ഈ വിധമായ പ്രപഞ്ചം ഇപ്രകാരം ഉദിപ്പതേ സൃഷ്ടിയെന്നും, പ്രളയം വരെ അഴിയാതെ കാക്കപ്പെടുന്നതേ സ്ഥിതിയെന്നും, പറയപ്പെടുന്നു. ഒരു തടാകത്തിൽ നിറഞ്ഞ ജലം ഉഷ്ണകാലത്തിൽ ശോഷിക്കപ്പെടുന്നതുപോലേ, കല്പാന്തത്തിൽ പ്രപഞ്ചങ്ങളുടെ ചേർപ്പാകുന്ന വിരാൾശരീരവും വാസനാമാത്രശേഷിതമായി അഴിഞ്ഞ് ആ അവ്യക്തത്തിൽ അതുമാത്രമായി ഒരുങ്ങി നിൽക്കേ ആ അവസ്ഥയിൽ അഖണ്ഡമായ വിരാഡഹന്തയിൽ ഖണ്ഡങ്ങളായ ജീവാഹന്തകളും വാസനാമാതശേഷിതങ്ങളായി അടങ്ങി ആ വിരാഡഹന്തയും അവ്യക്തത്തിൽ അഭേദമായി ലയിക്കേ അവ്യക്തവും തനതധിഷ്ഠാനബ്രഹ്മചൈതന്യത്തിനു വേറായിട്ടു തോന്നാതെ അധിഷ്ഠാന ബ്രഹ്മചൈതന്യമാത്രമായി മഹാശൂന്യംപോലെ അടവുറ്റിരിക്കും. ആ അവസ്ഥയാകുന്നു മഹാപ്രളയമെന്നു പറയപ്പെടുന്നത്. ഈവിധ പ്രളയത്തിൽനിന്നും, മുൻ പോലെ അവ്യക്തത്തിൽ നിന്നും (മുതൽ) വ്യക്തമായ പ്രപഞ്ചരൂപ വിരാൾ ശരീരം വരെ ഉദിക്കേ ഖണ്ഡങ്ങളായ ജീവാഹന്തകളും അഖണ്ഡമായ വിരാഡഹന്തയും ഉദിച്ചു നിൽക്കയാൽ, ജീവാഹന്തകൾ ഭിന്നഭിന്നങ്ങളാകയാൽ അതതിൽ ജാഗ്രദവസ്ഥ ഭോഗ സമാപ്തിയെ പ്രാപിക്കുമ്പോൾ അവയുടെ അഹന്തകളിൽ സ്വപ്നോപഭോഗത്തിനു തക്കവയായ സ്വപ്നപ്രപഞ്ചങ്ങൾ 35

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/32&oldid=204329" എന്ന താളിൽനിന്ന് ശേഖരിച്ചത്