ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

എന്നഭിമാനിച്ച്, ഈ അഭിമാനത്താൽ സുഖം പോലെ തോന്നിയാലും വിവേകിച്ചാൽ ദുഃഖരൂപം തന്നെയായിരിക്കും.

സു‌ഷുപ്ത്യവസ്ഥയിൽ രാജാവു മരിച്ചവനായി കാണപ്പെട്ടില്ല. അവിടെ അവൻ എങ്ങിനെയിരുന്നു എന്നു നോക്കിയാൽ കടകമകുടാദ്യാഭരണമാകട്ടെ, അവയെ ധരിക്കുന്ന ദേഹമാകട്ടെ, അവറ്റെ കണ്ടാനന്ദിക്കുന്ന കരണേന്ദ്രിയങ്ങളാകട്ടെ, അവയുടെ അധികാരമകട്ടേ, അതിന്നു വി‌ഷയമായ രാജ്യമാകട്ടെ, ഇവറ്റെതനതായി അഭിമാനിക്കുന്ന മഹാഹംകാരമാകട്ടെ, സകലത്തേയും വിട്ട് സുഖകാരണമായി യാതൊരു കാരണവും കൂടാതെ താൻ തന്നെ തനിക്ക് ആനന്ദസ്വരൂപമായിരുന്നു. ആവിധ ആനന്ദരൂപം തന്നെ സ്വസ്വരൂപം എന്നുള്ള വിവേകം ഇലായ്കയാൽ ഉണരുമ്പോൾ ഞാൻസുഖമായുറങ്ങിയെന്ന തനതു സുഖസ്വരൂപത്തെ അഹംകാരത്തോടുകൂടി ചേർത്തു കണ്ട്, അഹംകാരിയായ തന്നെ ദേഹസംബന്ധത്താൽ ദേഹസ്വരൂപമായി നോക്കി, മകുടാദ്യാഭരണ സംബന്ധത്താൽ തന്നെ കിരീടിയാകുന്നുവെന്നാനന്ദിച്ച്, അപ്രകാരം തന്നെ മറ്റു രാജ്യങ്ങളെയും അഭിമാനിച്ച്, "ഞാൻചക്രവർത്തിയാകുന്നു" എന്ന് അവിവേകം ഹേതുവായിട്ട് ഏറ്റവും പ്രിയവിലാസത്തെ പ്രാപിക്കുമ്പോൾ, ഞാനോ എന്റെ രാജ്യമോ എന്റെ അധികാരമോ എന്ന് ആ വി‌ഷയങ്ങളെ കണ്ട്, ചിത്തവൃത്തികൊള്ളാതെകണ്ട്, നിശ്ചലമായി അല്പനേരം നില്ക്കേ, ആ അവസ്ഥയിൽ ഇന്ദ്രിയം, വി‌ഷയം ഇവകൾ വഴിയായി അന്തഃകരണം സത്ത്വാകാരമായി പരിണമിച്ച്, ആ ക്ഷണത്തിൽ അന്തഃകരണേന്ദ്രിയസംബന്ധമില്ലാത്ത സത്ത്വ വൃത്തി ആനന്ദമയകോശത്തിൽ ആഭാസമാകയാൽ അതിൽ ആത്മാനന്ദം ആനന്ദമയകോശത്തിൻ വഴിയായി ഉദിച്ചു നില്ക്കും. ആ ആനന്ദത്തെ ആത്മാനന്ദം എന്നറിയാതെ ആ

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/71&oldid=166014" എന്ന താളിൽനിന്ന് ശേഖരിച്ചത്