ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)


അതിന്നുപായമെങ്ങനെയെന്നാൽ ഭിന്നഭിന്നങ്ങളായി തോന്നിയ വി‌ഷയവൃത്തികൾ ഭൗതികങ്ങളുടെ അളവിന് തക്കതായി ഉദിക്കയാൽ അവകൾ നീങ്ങുമ്പോൾ ആ അളവും വിട്ടുപോകും. അവകൾ വിട്ടേടം അവയുടെ അഭവമായിരിക്കും അവകളുടെ അഭാവത്തെ അവിടവിടെ അനുഭവിക്കുമ്പോൾ അവയുടെ അളവിനു തക്ക വൃത്തിയും അഭാവമായിക്കൊണ്ട് ഖണ്ഡവൃത്തികളശേ‌ഷവും വിട്ടുപോകും. അപ്രകാരം തന്നെ അഖണ്ഡവി‌ഷയവൃത്തിയേയും നീക്കുകിൽ അവകളെ വ്യാപിച്ച് ബുദ്ധിവൃത്തിയും അതിനെ വ്യാപിച്ച അഹംകാരവൃത്തിയും ഖണ്ഡാഖണ്ഡവിനിർമുക്തങ്ങളായി നീങ്ങിപ്പോകും. അപ്പോൾ ഭാവാഭാവവി‌ഷയം കൂടാതെ, ഖണ്ഡമെന്നും അഖണ്ഡമെന്നും നിർണ്ണയിച്ചുകൂടാതെ, അതിരറ്റ ആത്മശക്തിയാകുന്ന പ്രിയവൃത്തി മാത്രം ആനന്ദഘനമായനുഭവത്തിനു സിദ്ധിക്കും. അവിടെ ആ ഉപാധിയെ നീക്കിയാൽ ആനന്ദമാത്രമായി ശേ‌ഷിക്കും. മറുപടിയും പ്രിയവൃത്തി ഉദിക്കിൽ ആദ്യത്തെ പ്പോലെ സൂക്ഷ്മത്രിപുടിയോട് അനുഭവത്തിനു സിദ്ധിക്കും. തൽസ്വഭാവത്തെ അറിഞ്ഞ് വി‌ഷയവൃത്തികളെ കല്പിച്ചു വ്യാപിക്കേ അവയിൽ ഈ ആനന്ദമേ നീക്കമറ്റു നിറഞ്ഞു നില്ക്കും. ഇതിനെ അറിയാതെ അവിവേകത്താൽ വി‌ഷയാനന്ദ മെന്നു ഭാവിച്ചുകൊള്ളും. ആകയാൽ മുൻപറഞ്ഞ വിചാരണാ വിവേകത്താൽ ബ്രഹ്മാനന്ദമായനുഭവിച്ചാലും.

(ശി‌ഷ്യൻ, പറഞ്ഞ പ്രകാരം ഉപാധികളെ നീക്കി, ശേ‌ഷിച്ച ആത്മാവാകുന്ന തന്നെ ആനന്ദരൂപനായനുഭവിച്ച്, തന്നിൽ ആരോപിതമായ സകലത്തേയും അസത്തെന്നും ജഡമെന്നും ദുഃഖമെന്നും നിർണ്ണയിച്ചു ബാധിച്ച ആനന്ദരൂപനായ താൻ, അവയെല്ലാം ബാധിക്കപ്പെട്ടിട്ടും ബാധിക്കപ്പെടാത്തതുകൊണ്ട് സത്തെന്നും, അവകൾ അവസ്തുവാകയാൽ പ്രകാശിക്കാതെ

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/77&oldid=166020" എന്ന താളിൽനിന്ന് ശേഖരിച്ചത്