ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

സു‌ഷുപ്ത്യാനന്ദമെന്നും പറയപ്പെട്ട ആനന്ദം ഈ ആവരണ വിക്ഷേപശക്തികളാൽ ബാധിക്കപ്പെട്ടതുകൊണ്ട്, വി‌ഷമിശ്രക്ഷീരമെന്നപോലെ, ആത്യന്തിക ദുഃഖനിവൃത്തിയെ കൊടുക്കുന്ന നിത്യാനന്ദമായി ഭവിക്കുന്നില്ല. ഈ ആവരണ വിക്ഷേപങ്ങൾ അഹംകാരത്തോടുകൂടി നീങ്ങി നി‌ഷ്പ്രപഞ്ചാദ്വിതീയ ആത്മ ചിന്മാത്രമായ മഹാ ഉപശാന്തപദവിയായി സിദ്ധിച്ചതുകൊണ്ട് ത്രിവിധ പരിച്ഛദേശൂന്യമായി സദാ നിജാനന്ദമായി പ്രകാശിക്കും.


(ശി‌ഷ്യൻ, ഉപദേശിച്ച പ്രകാരം സമാധി ചേർന്നു ദേഹത്രയാദ്ധ്യാസം വിട്ടു പ്രകാശിചു.)

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/89&oldid=166033" എന്ന താളിൽനിന്ന് ശേഖരിച്ചത്