ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ജീവന്മാരും, ഇന്ദ്രജാലത്തിൽ കണ്ട വസ്തുക്കളെ മിഥ്യയെന്നു ഇന്ദ്രജാലക്കാരൻ കണ്ടിരിക്കുന്നതുപോലെ, തന്നിൽ കാലത്രയത്തിലും മുൻപറഞ്ഞവയില്ല എന്നിങ്ങനെ അദ്വിതീയ നിജാനന്ദ സുധാസിന്ധുവായി പ്രകാശിചു നിൽക്കും.

ശി‌ഷ്യൻ: എന്നാൽ മുൻപറഞ്ഞ ലിംഗശരീരാദികളെപ്പോലെയല്ല ഈ സപ്തസമുദ്രങ്ങളെയും ഒരു സാധനവും കൂടാതെ ഒരു ജലകണം പോലും ശേ‌ഷിക്കാതെ ചുഴറ്റി ആകാശത്തിൽ വീശിയെറിയുകയും, അഷ്ടകുലാചലങ്ങളും സപ്തമേഘങ്ങളും പഞ്ചഭൂതങ്ങളും ധൂളിധൂളിയായി നിലനില്ക്കാതെ ചുഴലുകയും, ചന്ദ്രസൂര്യനക്ഷത്രാദികൾ സ്ഥാനം വിട്ട് അവശമായി ചിതറുകയും, ഇപ്രകാരമെല്ലാം ചെയ്യുന്ന, മഹാപ്രളയവാതംപോലെ ആർക്കും ഭയങ്കരമായി ചലിച്ചുകൊണ്ടിരിക്കുന്ന, ഈ വിക്ഷേപശക്തിയെ ജയിക്കുന്നതും അതിന്റെ ചലനത്തെ നിറുത്തുന്നതും എങ്ങിനെ ശരിയിടും?

ആചാ: നീ ഭയന്നു ശങ്കിച്ചതു ശരി തന്നെ. എന്നാലും ഒരു ദാസിയായവൾ ഭരതശാസ്ത്രപ്രകാരം രാഗബന്ധ അടവുകളെ അഭ്യസിച്ചു താളം മുതലായവയോടു ചേർന്നു സഭയിൽ നടിക്കുമ്പോൾ അവളുടെ നേത്രം, ഹസ്തം, മുതലായ അവയവങ്ങൾ ഭാവനാസുചനാനിമിത്തം ക്ഷണത്തിൽ ബഹുവക്ത്രങ്ങളായ ചുഴൽച്ചകളെ പ്രാപിച്ചാലും അതിനെ കണ്ടുകൊണ്ടു നിന്ന ദ്രഷ്ടാവിന്റെ ദൃഷ്ടി മന്ദമായാകട്ടെ അതിവേഗമായാകട്ടെ ചലിപ്പാൻ കാരണമില്ല. ഇപ്രകാരം ധീരനായി, വിക്ഷേപശക്തിയുടെ ചേഷ്ടയെ നോക്കിക്കൊണ്ടിരുന്നാൽ ആ ആത്മചൈതന്യത്തിനു അന്യങ്ങളെന്ന പോലെ തോന്നി പ്രകാശിക്കുന്ന ചരാചരമായ പ്രപഞ്ചങ്ങളെയും അഖിലത്തെയും നശിപ്പിച്ചും ഉദിപ്പിച്ചും, ക്ഷണത്തിൽ തൊഴിൽ കൂടാതെ നീങ്ങിപ്പോകും. വിവേകാനുഭൂതിയാൽ അവയുടെ

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/93&oldid=166038" എന്ന താളിൽനിന്ന് ശേഖരിച്ചത്