ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

സിദ്ധിക്കിൽ, ആ വിവേകാനുഭൂതിയാകുന്ന വാളുകൊണ്ട് വെട്ടുപെട്ട് പുനരുത്ഥാനരഹിതമായി മനസ്സർപ്പത്തിന്റെ രണ്ടാം തലയും നശിച്ചുപോകും.

ശി: മൂർച്ഛ, മരണം, പ്രളയം, സമാധി ഇവകളിലും ആ ആവരണശക്തിയുടെ പ്രവേശമിരിക്കേ സു‌ഷുപ്ത്യവസ്ഥയുടെ ഒന്നിന്റെ മാത്രം അനുഭൂതിബലം കൊണ്ട് അതു മരിച്ചു വെന്നുള്ളത് എങ്ങിനെ ശരിയായിട്ടു ചേർന്നു?

ആചാ: മൂർച്ഛാവസ്ഥയിലും അതിഭയത്തോടുകൂടിയ മനോവാസന തന്റെ അക്കാലത്തുള്ള സ്വഭാവത്തോടു യാതൊന്നിനെയും അഭിമുഖപ്പെടാതെ വാസനാതീതജ്ഞാനത്തോടെ മൂടന്മമായി ആവരണശക്തിയിൽ ലയിച്ച്, ആ വൃത്തിയും വിട്ടു നീങ്ങി, ചിദാഭാസൻ കൂടസ്ഥമാത്രമായി ശേ‌ഷിച്ച്, ഉത്ഥാനദശയിൽ ഭയകമ്പാദികളോടു ചേർന്നവനായി, പൂർവവാസനാവിശേ‌ഷത്താൽ കാണപ്പെട്ടാലും, മൂർച്ഛാവസ്ഥയിൽ എപ്രകാരം ഇരുന്നുവെന്നു ചോദിച്ചാൽ സു‌ഷുപ്ത്യവസ്ഥാനു ഭൂതിയോടു സമാനമായിട്ടു തന്നെ പറയും. അപ്രകാരം തന്നെ പ്രളയാവസ്ഥയും മരണാവസ്ഥയും ഭവിക്കും. സമാധ്യവസ്ഥയോ എന്നാൽ, ആരോപിതമായസകല ദ്വൈതത്തെയും സർവാധി‌ഷ്ഠാനമായ പ്രത്യഗഭിന്ന പരമാത്മ സ്വരൂപത്തിൽ അതീന്നുവേറായിട്ടില്ലാതെ നി‌ഷേധിച്ച്, സ്വരൂപമാത്രമായി പ്രകാശിക്കും. ആ അവസ്ഥയിൽ ദൃശ്യവി‌ഷയം, വിക്ഷേപം ഇവ ഇല്ലാത്തതിനാലും ത്രിപുടിയില്ലാത്തതിനാലും, ഈ രണ്ടു ഗുണങ്ങളും ഈ ആവരണ ശക്തിക്കും, ആ സമാധ്യനുഭവത്തിനും സമാനമായിരിക്കയാൽ അപ്രകാരം പറഞ്ഞുവെന്നല്ലാതെ ആ ആവരണവൃത്തിക്കു അവിടെ പ്രവേശം സിദ്ധിക്കയില്ല.

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/99&oldid=166044" എന്ന താളിൽനിന്ന് ശേഖരിച്ചത്