ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെന്നു വിചാരിച്ചു നിങ്ങളോടു ആ വിവരം പറഞ്ഞില്ല. നിങ്ങളോടു ആരാണ് ഈ കളവുകളൊക്കെ പറഞ്ഞുതന്നത് ?

കൈകയി - വിശ്വസിക്കത്തക്ക ഒരാളാണ് എന്നോടു പറഞ്ഞത്.

ശത്രുഘ്നൻ - ആളെന്നു മാത്രം പറഞ്ഞാൽ പോരാ. ആളിയായിരിക്കണം.

ഭരതൻ - ശത്രുഘ്ന, നീ എന്താണ് അങ്ങിനെ പറഞ്ഞത് ?

ശത്രുഘ്നൻ - കൌസല്യാമാതാവു മന്ഥരയെപ്പററി പറഞ്ഞതു ജ്യേഷ്ഠന്നു ഓർമ്മയില്ലെ ?

ഭരതൻ - ശരി. (കൈകയിയോട് ) ഞങ്ങൾ നിങ്ങളെ കാണുന്നതിന്നു മുമ്പിൽ കൌസല്യാമാതാവെ കണ്ടു നമസ്കരിച്ചിരുന്നു. (ശത്രുഘ്നനോടു) ശരിതന്നെ, അമ്മ മന്ഥരയെപ്പറ്റി പറഞ്ഞതു എനിക്കു ഓർമ്മയായി. (കൈകയിയോടു) മന്ഥരയല്ലെ നിങ്ങളെ ഈ കളവൊക്കെ പറഞ്ഞു ഫലിപ്പിച്ചത് ?

കൈകയി - മന്ഥര നിൻറെയും എൻറെയും ഗുണത്തിന്നു വേണ്ടി പറഞ്ഞതല്ലെ ?

ഭരതൻ - എനിക്ക് ആ കാർയ്യം അറിഞ്ഞാൽ മതി.

മന്ഥരയാണ് ഈ കളവു പറഞ്ഞതെന്ന് അറിഞ്ഞാൽ മതി. ശത്രുഘ്നാ നീ പോയി മന്ഥരയെ പിടിച്ചുകൊണ്ടുവരൂ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/105&oldid=207737" എന്ന താളിൽനിന്ന് ശേഖരിച്ചത്