ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതൊക്കെ എൻറെ ഗുണത്തിന്നുവേണ്ടിയാണു നീ പറഞ്ഞതെന്നല്ലെ ഞാൻ ധരിച്ചുപോയത് ? ഇത്ര വലിയ മഹാ പാപം എന്നെക്കൊണ്ടു നീ ചെയ്യിച്ചുവോ ?

ഭരതൻ - അങ്ങിനെ വരട്ടെ. ഇനി നടന്ന സംഗതികളൊക്കെ വിവരിച്ചു പറവിൻ.

കൈകയി - ഇവളാണ് അഭിഷേകവിവരം എന്നോടു ആദ്യം വന്നു പറഞ്ഞത്. അപ്പോൾ ഞാൻ വളരെ സന്തോഷിച്ചു. ഇവൾക്ക് ഒരു വള സമ്മാനിച്ചു. ഇവൾ അതു സ്വീകരിപ്പാൻ മടിച്ചു. രാക്ഷസന്മാരെ കൊല്ലേണ്ടതിന്നു മഹാരാജാവിൻറെ പുത്രന്മാരിൽ രണ്ടുപേരെ കാട്ടിലേക്ക് അയപ്പാൻ ബ്രഹ്മാവു കല്പിച്ചതായി നാരദമഹർഷി വന്നു പറഞ്ഞിരുന്നുവെന്നും നിന്നെ കാട്ടിലയപ്പാൻ മഹാരാജാവു തീർച്ചയാക്കിയിരിക്കുന്നുവെന്നും ഇവൾ എന്നെ ധരിപ്പിച്ചു. അതിന്നു വേണ്ടിയാണു നിന്നെ ദൂരത്ത് അകറ്റിയതെന്നും ജ്യേഷ്ഠൻ കത്തയച്ചിരുന്നില്ലെന്നും കൌസല്യ ഒരു

കള്ളക്കത്ത് അയച്ചതാണെന്നും എന്നെ മനസ്സിലാക്കി. ഞാനതു വിശ്വസിച്ചു. അതുകൊണ്ടായിരിക്കും മഹാരാജാവ് അഭിഷേകവിവരം എന്നെ അറിയിക്കാഞ്ഞതെന്നു ധരിച്ചുപോയി. വരത്തെപ്പററി ഓർമ്മപ്പെടുത്തിയതും ഇവളായിരുന്നു. മഹാരാജാവിനെക്കൊണ്ട് ആദ്യം സത്യം ചെയ്യിക്കേണമെന്നു ഉപദേശിച്ചതും ഇവളായിരുന്നു. ഇതൊക്കെ ചെയ്തിട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/110&oldid=207765" എന്ന താളിൽനിന്ന് ശേഖരിച്ചത്