ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഴിഞ്ഞാൽ എൻറെ പ്രകൃതിക്കും സ്വഭാവത്തിന്നും എങ്ങിനെയാണ് ഒരു മാറ്റം ഉണ്ടാവുകയെന്നു എനിക്കു മനസ്സിലാകുന്നില്ല.

കൌസല്യ - നിണക്കു മനസ്സിലാകാത്തതിൽ അത്ഭുതപ്പെ ടാനില്ല മകളെ. പ്രകൃത്യാ വിനയഗുണാന്വിതയായ നിണക്കു അതു മനസ്സിലാകയില്ല. എന്നാൽ ഞാൻ നിന്നോടു പറഞ്ഞുതരാം. ഞാൻ പറയുന്നതിൻറെ തത്വം നീ നിൻറെ ചുറ്റും നോക്കുന്നതായാൽ നിണക്കുതന്നെ നല്ലവണ്ണം ധരിപ്പാൻ സാധിക്കും. അധികാരവലിപ്പത്തിന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ വളരെ ഉണ്ട്. അധികാരം കിട്ടിക്കഴിഞ്ഞാൽ അങ്ങിനെയുള്ളവർ സ്വാർത്ഥത്തിന്നുവേണ്ടി പല അന്യായങ്ങളും പ്രവർത്തിക്കുന്നതു കാണാം. തങ്ങൾക്കു സ്നേഹമുള്ളവരെ സഹായിക്കണം, ഈർഷ്യയുള്ളവരെ ദ്രോഹിക്കണം, എന്നല്ലാതെ ന്യായം പ്രവർത്തിച്ചു ലോകത്തിൽ ക്ഷേമം ഉണ്ടാക്കണമെന്നു വിചാരിക്കുന്നവർ ദുർല്ലഭമായിരിക്കും. ന്യായം പാരിപലിപ്പാനും സാധുക്കളെ സംരക്ഷിപ്പാനുമാണ് അധികാരം ഉപയോഗിക്കേണ്ടത്. സ്വാർത്ഥം പരിപാലിപ്പാനും സാധുക്കളെ ദ്രോഹിപ്പാനുമല്ല.

സീത - അമ്മെ, ഞാൻ രാവണൻ എന്നൊരു രാക്ഷസനെ പ്പററി കേട്ടിട്ടുണ്ട്. ഇന്നാൾ അരുന്ധതീദേവി അവനെപ്പാറി പറഞ്ഞിരുന്നു. അങ്ങിനെയുള്ള രാക്ഷസന്മാരല്ലാതെ അധികാരമത്തന്മാരായി വല്ലതും പ്രവർത്തിക്കു പതിവുണ്ടോ ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/16&oldid=207178" എന്ന താളിൽനിന്ന് ശേഖരിച്ചത്