ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതുകൊണ്ടു നീ രാമന്നു യഥാർത്ഥത്തിൽ സഹധർമ്മചാരിണിയായിരിക്കണം. നിൻറെ സ്വന്തം കാർയ്യസാദ്ധ്യത്തിനുവേണ്ടി രാജകാർയ്യത്തിന്നു വിഘ്നം വരുത്തത്തക്ക യാതൊന്നും ചെയ്യരുതു. അവൻറെ ഗുണത്തെ ദുർയ്യുപയോഗപ്പെടുത്താൻ ഇടവരുത്തൊല്ല.

സീത - അമ്മ ഒടുവിൽ പറഞ്ഞതിൻറെ അർത്ഥം ഞാൻ ഗ്രഹിച്ചില്ല.

കൌസല്യ - ഞാനതു വിവരിച്ചു പറഞ്ഞുതരാം. രാമൻ ഒരിക്കൽ ഒരു വാക്കു പറഞ്ഞുപോയാൽ അതിന്നു വിപരീതമായി പ്രവർത്തിക്കില്ല. അങ്ങിനെയുള്ളവനെകൊണ്ടു നിൻറെ ആവശ്യത്തിന്നുവേണ്ടി വല്ല സത്യവാക്കും പറയിക്കരുതു. അങ്ങിനെ ചെയ്യുന്നതായാൽ അവൻറെ സത്യസ്വഭാവത്തെ ദുർയ്യുപയോഗപ്പെടുത്താൻ സംഗതിവരുത്തുകയാണ്. ചുരുക്കിപാഞ്ഞാൽ നിൻറെയും ഭർത്താവിൻറെയും ദേഹവും ജീവനും ഒന്നാണെന്നു കരുതണം. അവന്നു ഹിതമല്ലാത്തതൊ, അവന്നു അനുകൂലമല്ലാത്തതൊ, അവൻറെ ഉദ്ദേശതിന്നു അനുകൂലിക്കാത്തതൊ ആയ യാതൊരു പ്രവൃത്തിയും നീ ചെയ്യരുതു; യാതൊന്നും പറയരുതു; യാതൊന്നും മനസ്സിൽ വിചാരിക്ക പോലും ചെയ്യരുതു. ലോകയാത്രയിൽ ഭാർയ്യയും

ഭർത്താവും ഒരേദിക്കിൽ എത്താൻ, ഒരേവഴിക്കു പോകുന്ന, തോണി തുഴയുന്നവരാണെന്നു വിചാരിക്കണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/18&oldid=207259" എന്ന താളിൽനിന്ന് ശേഖരിച്ചത്