ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നല്ല ശാന്തമായ കടലിലും, കാറ്റും കോളുമുള്ള കടലിലും, നിങ്ങൾ അന്യോന്യ സഹായികളായി ഒത്തുതുഴയണം. അല്ലാതിരുന്നാലുള്ള ഫലം നിനക്കറിയാമല്ലൊ.

സീത - അമ്മെ, ഞാൻ നിങ്ങൾ പറഞ്ഞുതന്നിട്ടുള്ളതിന് അനുസരിച്ചല്ലാതെ ഒരിക്കലും പ്രവർത്തിക്കില്ല. ഒരു മാഹാരാജ്യം ഭരിക്കുന്ന രാജാവാണ് എൻറെ ഭർത്താവെങ്കിൽ ഞാൻ അദ്ദേഹത്തിൻറെ സഹധർമ്മിണിയായ ഭാർയ്യ; വനാന്തരത്തിൽ സഞ്ചരിച്ചുഴലുന്ന ഒരു നിർഭാഗ്യനാണ് എൻറെ ഭർത്താവെങ്കിൽ അവിടെയും ഞാൻ അദ്ദേഹത്തിൻറെ സഹധർമ്മിണിയായ ഭാർയ്യ.

കൌസല്യ - മകളെ, നിൻറെ വാക്കു കേട്ടു ഞാൻ വളരെ സന്തോഷിക്കുന്നു. നിണക്കു ഒരു മഹാരാജ്ഞിയായി ഇരിക്കാനല്ലാതെ മറിച്ചു യോഗം വരുന്നതല്ല. നീ ഇവിടെ വരുമ്പോൾ നിണക്കു കഷ്ടിച്ച് എട്ടുവയസ്സെ ഉണ്ടായിരുന്നിരിക്കയുള്ളു. അന്നു മുതൽ ഞാൻ നിൻറെ സർവ്വ പ്രവൃത്തികളേയും സൂക്ഷിച്ചുവരാറുണ്ട്. നീ നിൻറെ ഭർത്താവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നു മാത്രമല്ല, പതിവ്രതമാർക്കു ഭർത്താവാണ് ദൈവമെന്നുള്ള ആപ്തവാക്യത്തെ നീ അക്ഷരംപ്രതി അനുഷ്ഠിക്കുന്നുണ്ട്. ഭർത്താവിനെ മാത്രമല്ല, ഭർത്താവിൻറെ അമ്മയായ എന്നെയും എൻറെ സപത്നിമാരായ മറ്റു രണ്ട് അമ്മമാരെയും

നീ ഒരുപ്പോലെ സ്നേഹിച്ചു ബഹുമാനിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/19&oldid=207264" എന്ന താളിൽനിന്ന് ശേഖരിച്ചത്