ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-19-


കാരുണ്യസ്വഭാവംകൊണ്ടല്ലയൊ എനിക്ക് ഈ ഗൃഹം സ്വൎഗ്ഗതുല്ല്യമായത്. അതുകൊണ്ടു അമ്മ ഇതൊന്നും പറയേണമെന്നില്ല. സീതയുടെ പേർ ലോകത്തിൽ സൽഗുണത്തിനു പൎയ്യായമായി പ്രചരിക്കുമെങ്കിൽ അതു സീതയുടെ ഗുണംകൊണ്ടു മാത്രമല്ലെന്നു ലോകം മനസ്സിലാക്കും. ഇങ്ങിനെയുള്ള ഒരു ഭൎത്താവിന്റെ കീഴിൽ, ഇങ്ങിനെയുള്ള അമ്മമാരുടെ ശിക്ഷയിൽ, വളൎന്നതുകൊണ്ടുള്ള അനുഭവമാണ് അതെന്നു ലോകം അറിയും.


കൌസല്യ‌ ‌- സീതെ, നീ അരുന്ധതീദേവിയെപോലെ സംസാരിക്കുന്നു. നിന്നെയും നിന്റെ ഭൎത്താവിനേയും സൎവ്വേശ്വരി കാത്തുരക്ഷിക്കട്ടെ. എന്റെ വാക്കുകൾ കേട്ടിട്ടു നിന്റെ മനസ്സുവളരെ ക്ഷോഭിച്ചിട്ടുണ്ടായിരിക്കാം. നമ്മൾ രണ്ടുപേരുടെയും മനസ്സു കുറെ വിശ്രമിക്കട്ടെ. നീ ഒരു പാട്ടു പാടു.
(സീത ഒരു പാട്ടു പാടുന്നു.)


കൌസല്യ‌ ‌- ഇനി എന്റെ മകൾ പോയി വിശ്രമിച്ചോളൂ. എന്താണ് തെരുവിൽ ഒരു പാട്ടു കെൾക്കുന്നത്. [അണിയറയിൽ കുട്ടികളുടെ പാട്ടു, രണ്ടുപേരും ശ്രദ്ധിച്ചതിന്നു ശേഷം]


കൌസല്യ‌ ‌- എന്റെ പോറ്റുമക്കൾ അഭിഷേകത്തെ സൂചിപ്പിച്ചു സന്തോഷിച്ചു പാടുകയാണ്. സീതെ, നിണക്കിന്നു വ്രതമല്ലെ, നീ ഇവിടെ നിൽക്കേണമെന്നില്ല.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/21&oldid=207194" എന്ന താളിൽനിന്ന് ശേഖരിച്ചത്