ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈകയി - എനിക്കു ഭയമൊന്നും ഉണ്ടായില്ല. എന്നു മാത്രമല്ല, രാക്ഷസിയെ കണ്ടപ്പോൾ ഞാൻ അവളെ എവിടെയോ കണ്ടിരുന്നുവെന്നു തോന്നി. അവൾ എന്നോടു "ആ കാണുന്ന വീട്ടിൽ വളരെ വിലപിടിച്ച് രത്നങ്ങൾ ഉണ്ട്, അവയിൽ വിശേഷിച്ച് വലിയൊരു രത്നമുണ്ട്, അതു ഭരതന്നു കഴുത്തിൽ കെട്ടി നടക്കാൻ വളരെ നല്ലതാണ്," എന്നു പറഞ്ഞു.

ദാസി - രാജകുമാരൻ ഇവിടുത്തെ ഒന്നിച്ചുണ്ടായിരുന്നുവൊ?

കൈകയി - ഇല്ല. ഞാനും മഹാരാജാവും മാത്രമെ ഉള്ളു. ഞങ്ങൾ വേഗം വീട്ടിലേക്കു ചെന്നു. അപ്പോൾ അവിടെ ഒരു മുറിയിൽ സൂർയ്യൻ ഉദിച്ചുവരുമ്പോലുള്ള ഒരു പ്രകാശം കണ്ടു. അതിൽ ചെന്നുനോക്കിയപ്പോൾ അനവധി രത്നങ്ങൾ കണ്ടു. ഞാൻ ഓടിച്ചെന്നു അതെടുക്കാൻ ഭാവിച്ചപ്പോൾ ഒരു സർപ്പമുണ്ട് അതിന്മേൽ കിടക്കുന്നു.

ദാസി - അയ്യൊ അടിയനാണെങ്കിൽ ഉറക്കെ നിലവിളിച്ചു കോവിലകത്തുള്ളവരെയൊക്കെ ഉണർത്തുമായിരുന്നു. ഇവിടുന്നു നിലവിളിച്ചില്ലെ ?

കൈകയി - ഇല്ല- കേൾക്കൂ. സർപ്പം എന്നെ ഒന്നും ഉപദ്രവിച്ചില്ല. ഞാൻ ഉടനെ മഹാരാജാവിൻറെ പിറകിലേക്കു ഓടി, "പാമ്പിനെ കൊല്ലണം, പാമ്പിനെ കൊല്ലണം" എന്നു ആവശ്യപ്പെട്ടു. സർപ്പത്തെ കൊല്ലാൻ പാടില്ല. അതു മഹാപാപമാണ്".










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/25&oldid=207270" എന്ന താളിൽനിന്ന് ശേഖരിച്ചത്