ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലക്ഷ്മണൻ - പട്ടാഭിഷേകാവസരത്തിൽ ചെയ്വാനുള്ള കർമ്മങ്ങളെ ആലോചിച്ചായിരിക്കാം ജ്യേഷ്ഠന്നു ആ വിധം തോന്നുന്നത്.

രാമൻ - അല്ല; എന്താ ഒരു ആപത്തു സംഭവിക്കാൻ പോകുമ്പോൾ ഉള്ള മുന്നറിപ്പു പോലെയാണ് തോന്നുന്നത്.

ലക്ഷ്മണൻ - ജ്യേഷ്ഠൻ അങ്ങിനെ പറയരുത് . എന്താപത്താണ് ഈ മംഗളാവസരത്തിൽ പ്രതീക്ഷിക്കാവുന്നത്. ദേവന്മാരുടെയും ഗുരുക്കന്മാരുടെയും പ്രസാദം സിദ്ധിച്ചിരിക്കുന്ന ജ്യേഷ്ഠന്നു വല്ല ആപത്തും വരാനു ഇടയുണ്ടെന്നു പ്രതീക്ഷിക്കാവുന്നതാണൊ ?

രാമൻ - ലക്ഷ്മണാ, നീ ലോകതത്വം അറിയാത്തവനെ പോലെ സംസാരിക്കുന്നുവല്ലൊ ? ലോകത്തിൽ ആപത്തു സംഭവിപ്പാൻ പാടില്ലാത്ത ജനങ്ങൾ ഉണ്ടെന്നൊ നീ വിശ്വസിക്കുന്നത്.

ലക്ഷ്മണൻ - എന്നു ഞാൻ വിശ്വസിക്കുന്നില്ല. ദുഷ്ടന്മാരും പാപികളുമായ ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന കാലത്തോളം സജ്ജനങ്ങൾക്ക് ആപത്തു വന്നുകൂടെന്നില്ല. സജ്ജനങ്ങളെ ദ്രോഹിക്കേണമെന്നും വഞ്ചിക്കേണമെന്നും അവമാനിക്കേണമെന്നും ആണ് പാപികളുടെ വിചാരിച്ചും പരിശ്രമവും. അതിന്നനുസരിച്ചു സജ്ജനങ്ങൾ അനർത്ഥങ്ങളും അപവാദങ്ങളും

സഹിക്കേണ്ടിവരും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/36&oldid=207283" എന്ന താളിൽനിന്ന് ശേഖരിച്ചത്