ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നു മാത്രമല്ല, അതാതു പദവിയിൽ ജനിക്കുന്നവർക്കു ചെയ്യേണ്ടതായി ഓരോ ധർമ്മമില്ലയൊ ? ആ വക ധർമ്മങ്ങളെ ഒഴിക്കാവുന്നതാണോ ?

(ഒരു ഭൃത്യൻ പ്രവേശിക്കുന്നു)

ഭൃത്യൻ - തിരുമനസ്സുകൊണ്ടു വിജയിയായി ഭവിച്ചാലും; തിരുമേനിയെ മുഖം കാണിക്കാൻ മന്ഥര വന്നു വെളിയിൽ നിൽക്കുന്നു. തിരുമുമ്പിൽ പ്രവേശിപ്പാൻ അനുവാദത്തെ അപേക്ഷിക്കുന്നു. രാമൻ വരാൻ പായൂ.

രാമൻ - വരാൻ പറയൂ.

(ഭൃത്യൻ പോയി)

ലക്ഷ്മണൻ - എനിക്കു ആ സ്ത്രീയെ അശേഷം ഇഷ്ടമില്ല. അവൾ ഒരു ദുഷ്ടയും പാപിയുമാണ്.

(മന്ഥര പ്രവേശിക്കുന്നു)

രാമൻ - മന്ഥര എന്താണ് വന്നത് ?

ലക്ഷ്മണൻ - ജ്യേഷ്ഠനെ ഈ അവസരത്തിൽ അഭിനന്ദിക്കാനായിരിക്കും. അല്ലെ ?

മന്ഥര - അതാണ് അടിയൻറെ ഒന്നാമത്തെ കൃത്യം. എന്നാൽ അടിയന്നു മറ്റൊരു ആവശ്യകൂടി ഉണ്ട്.

രാമൻ - എന്താണത് ?

മന്ഥര - അടിയൻ തിരുമേനിയുടെ അച്ഛൻറെ ചോറുതിന്നു വളർന്നവളാണ്. അതുകൊണ്ടു ഇവിടുത്തേക്കു വല്ല ആപത്തും വരാൻ പോകുന്നത് അറിഞ്ഞാൽ അതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/38&oldid=207285" എന്ന താളിൽനിന്ന് ശേഖരിച്ചത്