ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിന്ന് ഭാഗവും ഭിന്നിതവും ഇല്ല. സത്യം അഭേദ്യമായ സമ്പൂർണ്ണവസ്തുവാണ്.

ദശരഥൻ - പരമദുഷ്ടെ, മറ്റുള്ളവരുടെ മനോവേദനയിൽ അനുകമ്പയില്ലാത്ത രാക്ഷസി,- നിൻറെ ഭർത്താവായ എന്നെ നീ ഈ വിധം ദുഃഖിപ്പിക്കുമ്പോൾ, മറ്റുള്ള വരെ നീ എങ്ങിനെ ദുഃഖിപ്പിക്കും. ഇക്കാലത്ത് ആരെ വിശ്വസിക്കാം. മനുഷ്യൻ സ്വാർത്ഥിയായിത്തീരുമ്പോൾ രാക്ഷസനെക്കാൾ കഠിനനും നിർദ്ദയനുമായിരിക്കും. മുയൽ ഒരു നിരുപദ്രവജീവിയായിരിക്കുന്നത് സ്വന്തം കുക്ഷിപൂരണത്തിന്നു പുല്ലും ഇലയും കൊണ്ട് തൃപ്തിപ്പെടുന്നതിനാൽ മാത്രം. നീ ഇതുവരെ എന്നോടും മറ്റുള്ളവരോടും എത്ര ദയയും സ്നേഹവും കാണിച്ചു ? രാമനോടു തന്നെയും അത്രമേൽ പ്രിയമുണ്ടെന്ന് നീ നിൻറെ ഓരൊ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കാണിച്ചില്ലെ. അവയൊക്കെ ഇത്ര പെട്ടെന്നു എങ്ങിനെ ഭേദിച്ചു ? ആരാണ് നിണക്കു കുസൃതികൾ ഉപദേശിച്ചത്. രാമനെ കാട്ടിൽ അയക്കേണമെന്നു ഉപദേശിക്കത്തക്ക ദുഷ്ടന്മാർ അയോദ്ധ്യയിലുണ്ടോ ? രാമനെപറ്റി ഒരാളെങ്കിലും പരിവാദമൊ അപവാദമൊ പറഞ്ഞു കേട്ടിട്ടില്ലല്ലൊ. അവൻ സർവ്വ ജനങ്ങളെയും സാമോക്തികൊണ്ട് സന്തോഷിപ്പിക്കുന്നുണ്ടല്ലൊ. അവൻറെ ദാനം സ്വീകരിക്കാൻ ഇടവരാത്ത ദീനരുണ്ടൊ, അവൻറെ സേവകൊണ്ട് സന്തോഷിക്കാത്ത ഗുരുക്കന്മാരുണ്ടൊ ? അവനോടു കാട്ടിൽ

പോകാൻ ഞാൻ എങ്ങിനെ പറയും ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/47&oldid=207294" എന്ന താളിൽനിന്ന് ശേഖരിച്ചത്