ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈകയി - രാജാവെ, ഇങ്ങിനെ ഒരു നിമിഷത്തിൽ വരവും തന്നു, മറ്റെ നിമിഷത്തിൽ അനുതപിക്കയാണെങ്കിൽ, ലോകത്തിൽ നിങ്ങൾ എങ്ങിനെ ധർമ്മിഷ്ഠത പ്രസംഗിക്കും ? നിങ്ങൾ ഇപ്പോൾ ചെയ്യുമ്പോലെ മറെറാരു രാജാവു ചെയ്തിരുന്നുവെങ്കിൽ അയാളുടെ തലയിൽ അധർമ്മവും കെട്ടിവെച്ചു, അയാളോടു യുദ്ധത്തിന്നു പുറപ്പെടാൻ അതുതന്നെ പോരെയൊ ? തൻറെ ജീവനെ രക്ഷിച്ച ഒരാളോടു കൃതഘ്നത കാണിക്കുന്ന ഒരു പൌരനെ കണ്ടെങ്കിൽ അവനെ അയോദ്ധ്യയിൽ വെച്ചേക്കുമോ ? നിങ്ങളുടെ ജീവനെ രക്ഷിച്ചവളോടു വാഗ്ദാനം ചെയ്ത വരങ്ങളെ അവൾക്കു കൊടുക്കാത്തതെന്തായിരുന്നു, എന്നു നിങ്ങളേ പോലുള്ളവർ ചോദിച്ചാൽ എന്തുത്തരം പറയും ?

ദശരഥൻ - കൈകയി, നേരെ മറിച്ചും നീ ആലോചിക്കൂ. മന്ത്രികളോടും യോഗ്യരായ പൌരന്മാരോടും സാമന്ത രാജാക്കന്മാരോടും ആലോചിച്ചു, രാമൻറെ അഭിഷേകം നിശ്ചയിച്ച എന്നോടു അവരെല്ലാംകൂടി, എന്തു കൊണ്ടാണീ അഭിഷേകം മുടക്കിയത്, എന്നു ചോദിച്ചാൽ ഞാൻ എന്തുത്തരം പറയും. കൈകയിയെ സന്തോഷിപ്പിക്കാനും ഭരതനെ വാഴിക്കാനും വേണ്ടി രാമൻറെ അഭിഷേകം മുടക്കിയെന്നു പറവാനൊ ? രാമൻറെ അമ്മയോടു ഞാൻ എന്തു പറയും.

കൈകയിയെ സന്തോഷിപ്പിക്കാൻ മൂത്തമകനെ കാട്ടിലാക്കിയെന്നു പറവാനൊ ? സീതയോടു ഞാൻ എന്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/48&oldid=207295" എന്ന താളിൽനിന്ന് ശേഖരിച്ചത്